പനാജി: ഗോവയില്‍ ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു. യുകെയില്‍ നിന്നെത്തിയ എട്ടു വയസുകാരനിലാണ് വൈറസ് കണ്ടെത്തിയത്. ഡിസംബര്‍ 17നാണ് കുട്ടി ഗോവയില്‍ എത്തിയത്.
പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു.
കൊവിഡ് വ്യാപനം തടയുന്നതിന് നടപടികള്‍ എടുക്കണമെന്നും അതീവജാഗ്രത വേണമെന്നും ടൂറിസം വകുപ്പിനോട് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു. ഇതോടെ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News