30.5 C
Kottayam
Saturday, October 5, 2024

കൊവിഡ് ആദ്യം ബാധിച്ചത് വുഹാനിലെ അക്കൗണ്ടന്റിനല്ല, മത്സ്യവില്‍പനക്കാരിക്ക്; ലോകാരോഗ്യസംഘടന

Must read

ന്യൂയോര്‍ക്ക്: ചൈനയിലെ വുഹാനില്‍ ആദ്യം കൊവിഡ് ബാധയുണ്ടായത് ഭക്ഷ്യമാര്‍ക്കറ്റിലെ മത്സ്യ വില്‍പനക്കാരിയിലാണെന്ന് കണ്ടെത്തല്‍. കൊറോണയുടെ ഉത്ഭവം കണ്ടെത്താനായി ലോകാരോഗ്യ സംഘടന നിയോഗിച്ച പഠനസമിതിയുടേതാണ് റിപ്പോര്‍ട്ട്. വുഹാനില്‍ നിന്ന് ദൂരെയുള്ള ഒരു അക്കൗണ്ടന്റിനാണ് ആദ്യം കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന മുന്‍ നിഗമനമാണ് തിരുത്തിയത്.

വൈറസിന്റെ ഉത്ഭവത്തെപ്പറ്റി പഠിക്കുന്ന വിദഗ്ധനായ അരിസോന യൂണിവേഴ്സിറ്റിയിലെ മൈക്കേല്‍ വോറോബിയുടെ പഠനത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതായി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മത്സ്യവില്‍പനക്കാരിയില്‍ ഡിസംബര്‍ 11 നു തന്നെ പനി സ്ഥിരീകരിച്ചെന്ന് വോറോബിയുടെ പഠനം വ്യക്തമാക്കുന്നു.

തുടക്കത്തില്‍ കണ്ടെത്തിയ വൈറസ് ബാധിതരില്‍ പകുതിപ്പേരും ചന്തയുടെ ചുറ്റുവട്ടത്തുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ ചന്തയില്‍ നിന്നല്ല തുടക്കമെന്ന വാദത്തിന് നിലനില്‍പില്ല. ‘സയന്‍സ്’ ജേണലില്‍ പ്രസിദ്ധീകരിച്ച വോറോബിയുടെ കണ്ടെത്തല്‍ വസ്തുതാപരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം പറഞ്ഞു.

2019 ഡിസംബര്‍ 16ന് വുഹാനില്‍നിന്ന് ദൂരെയുള്ള ഒരു അക്കൗണ്ടന്റിനാണ് ആദ്യം കോവിഡ് ലക്ഷണങ്ങള്‍ കണ്ടതെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു ശരിയല്ലെന്നും ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ്, ഡിസംബര്‍ 11 ന് തന്നെ മത്സ്യവില്‍പ്പനക്കാരിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായതായി വോറോബിയുടെ പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തുടര്‍ന്ന് ചന്തയുടെ ചുറ്റുവട്ടത്തുള്ള മറ്റു പലര്‍ക്കും മത്സ്യവില്‍പ്പനക്കാരിയില്‍ നിന്നും വൈറസ് ബാധ പടര്‍ന്നതായും പഠനറിപ്പോര്‍ട്ട് പറയുന്നു. വുഹാനിലെ യാങ്സീ നദിക്കരയ്ക്ക് സമീപമുള്ള വൈറസ് ലബോറട്ടറിയില്‍ നിന്നാണ് കൊറോണ വൈറസ് ലീക്കായതെന്നും അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

അതിനിടെ, കോവിഡ് നാലാം തരംഗം ശക്തമായതോടെ ഓസ്ട്രിയ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് തുടക്കത്തില്‍ ലോക്ഡൗണ്‍ നടപ്പാക്കുക. ഫെബ്രുവരി 1 മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കാനും തീരുമാനിച്ചു. സ്‌കൂള്‍ കുട്ടികളുടെ പഠനം ഓണ്‍ലൈനാക്കി.

കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിനം 10,000 പേരാണു പുതുതായി കോവിഡ് ബാധിതരാകുന്നത്. ആശുപത്രികള്‍ നിറയുകയും മരണം ഏറുകയും ചെയ്യുന്നതാണ് അടിയന്തര നടപടിക്കു കാരണം. നേരത്തേ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വാക്സീനെടുക്കാത്തവര്‍ക്ക് മാത്രമായിരുന്നു ബാധകം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാലക്കാട് ബിജെപിക്ക് ശോഭ, കോൺഗ്രസിനായി മാങ്കൂട്ടത്തിലും ബൽറാമും: സർപ്രൈസ് എൻട്രിക്കായി സിപിഎം

പാലക്കാട്‌:ഉപതിര‌ഞ്ഞെടുപ്പിന് കാഹളം കാത്തിരിക്കുന്ന പാലക്കാട് ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്ക് കടക്കുകയാണ്. പാലക്കാടിനു പുറമെ ചേലക്കര, വയനാട് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുന്നണികൾക്ക് തിരഞ്ഞെടുപ്പിന് ഒരുങ്ങാനായി സഭാ...

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾക്ക് പാടത്ത് ഷോക്കേറ്റ് ദാരുണാന്ത്യം

തൃശൂർ: തൃശൂർ വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കുണ്ടന്നൂർ സ്വദേശി രവി (50) , അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

ടിപി വധത്തിനായി വ്യാജരേഖ നൽകി സിം കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന കേസ്; കൊടി സുനി അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധത്തിനായി വ്യാജരേഖ നല്‍കി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് ഉപയോഗിച്ചെന്ന കേസില്‍ കൊടി സുനി അടക്കം അഞ്ച് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍...

ബലാത്സം​ഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാം; സന്നദ്ധതയറിയിച്ച്‌ നടൻ സിദ്ദിഖ്

കൊച്ചി: യുവതിയുടെ പീഡന പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച് നടന്‍ സിദ്ധിഖ്. അഭിഭാഷകന്‍ മുഖേന മെയില്‍ വഴിയാണ് സിദ്ധിഖ് പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ്...

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം കോഴക്കേസിൽ മുഴുവൻ പ്രതികളും കുറ്റവിമുക്തർ

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ്...

Popular this week