24.2 C
Kottayam
Sunday, June 7, 2026

ലോകകപ്പിൽ 48 വര്‍ഷത്തിനിടെ ആദ്യം; ആ ഒരൊറ്റ വിക്കറ്റിലൂടെ ജസ്പ്രീത് ബുമ്ര സ്വന്തമാക്കിയത് ചരിത്രനേട്ടം

Must read

മുംബൈ: ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് എടുത്ത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര സ്വന്തമാക്കിയത് അപൂര്‍വനേട്ടം. 48 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ ഇന്നിംഗ്സിന്‍റെ ആദ്യ പന്തില്‍ വിക്കറ്റെടുക്കുന്നത്. ശ്രീലങ്കന്‍ ഓപ്പണര്‍ പാതും നിസങ്കയെ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബുമ്ര ചരിത്രം തിരുത്തിയത്.

ഇന്ത്യന്‍ ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ രണ്ടാം പന്തില്‍ ദില്‍ഷന്‍ മധുശങ്ക ക്ലീന്‍ ബൗള്‍ഡാക്കിയതിനുള്ള മധുരപ്രതികാരം കൂടിയായി ആദ്യ പന്തില്‍ തന്നെ ബുമ്രയുടെ പ്രഹരം.  രണ്ടാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് സിറാജും ഇന്ത്യക്കായി വിക്കറ്റെടുത്തിരുന്നു. ബുമ്രയും സിറാജും തുടങ്ങിയ വിക്കറ്റ് വേട്ട മുഹമ്മദ് ഷമിയിലെത്തിയപ്പോള്‍ സംഹാരരൂപം പൂണ്ടു. ബുമ്ര ഒരു വിക്കറ്റെടുത്തപ്പോള്‍ സിറാജ് മൂന്നും ഷമി അ‍ഞ്ചും വിക്കറ്റെടുത്താണ് ശ്രീലങ്കയെ ചാരമാക്കിയത്.

ഈ ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍ ബുമ്ര. ഏഴ് കളികളില്‍ 15 വിക്കറ്റാണ് ബുമ്രയുടെ നേട്ടം. ഇന്നലെ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ വെറും മൂന്ന് കളികളില്‍ 14 വിക്കറ്റുമായി മുഹമ്മദ് ഷമി വിക്കറ്റ് വേട്ടക്കാരില്‍ ആറാം സ്ഥാനത്തെത്തി.  ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദില്‍ഷന്‍ മധുഷങ്ക ഏഴ് കളികളില്‍ 18 വിക്കറ്റുമായി ഒന്നാം സ്ഥാനത്തുണ്ട്.

ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 302 റണ്‍സിന്‍റെ വമ്പന്‍ ജയവുമായാണ് ഇന്ത്യ സെമിയിലെത്തിയത്. 358 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ സെമിയിലെത്തുന്ന ആദ്യ ടീമായത്. ലങ്കന്‍ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 14 റണ്‍സെടുത്ത കസുന്‍ രജിതയാണ് ലങ്കയുടെ ടോപ് സ്കോറര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week