ബിഗ് ബോസ് മൂന്നാം സീസണ്‍ തുടങ്ങി രണ്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രേക്ഷകര്‍ക്ക് പറയാന്‍ ഒത്തിരി കാര്യങ്ങളുണ്ട്. സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് ഗ്രൂപ്പുകളില്‍ കഴിഞ്ഞ എപ്പിസോഡുകളെ കുറിച്ചും മത്സരാര്‍ഥികളുടെ പ്രകടനം എത്രത്തോളമാണെന്നുള്ള വിലയിരുത്തലുകള്‍ നടന്ന് കഴിഞ്ഞു. ഏറെയും മികച്ച പ്രകടനമെന്ന് തന്നെയാണ് എല്ലാവര്‍ക്കും പറയാനുള്ളത്. എന്നാൽ ബിഗ് ബോസ് തുടങ്ങി ആദ്യ രണ്ട് ദിവസങ്ങളിലുണ്ടായിരുന്ന ഐക്യം പതിയെ മങ്ങി തുടങ്ങി. എലിമിനേഷന്റെ ചൂടിലേക്ക് മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ഥ മത്സരബുദ്ധി പുറത്തെടുക്കുകയാണ് ഓരോരുത്തരും.
പുതിയ എപ്പിസോഡില്‍ മത്സരാര്‍ഥികള്‍ തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളെ കുറിച്ചാണ് സംസാരിച്ചത്. ആത്മസുഹൃത്തിന്റെ വേര്‍പാടിനെ കുറിച്ച് പറഞ്ഞ് ഡിംപല്‍ വികാരധീനയായി. വളരെ കുറച്ച് നാളുകളില്‍ കരിയറില്‍ ഏറ്റവും വലിയ ഉയരങ്ങളിലെത്താന്‍ സാധിച്ചതിനെ കുറിച്ചാണ് മജ്‌സിയ സംസാരിച്ചത്. ഇതിനിടെ എലിമിനേഷനെ കുറിച്ചുള്ള സംസാരങ്ങള്‍ ആരംഭിച്ചു. ആദ്യം റിതു മന്ത്രയും അഡോണിയുമാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഗെയിം തന്ത്രങ്ങള്‍ ആരോടും പറഞ്ഞ് കൊടുക്കരുത്. വളരെ മോശമായി നില്‍ക്കുന്ന മത്സരാര്‍ഥിയെ എല്ലാവരും കൂടി പ്രമോട്ട് ചെയ്ത് ഉയരത്തില്‍ നിര്‍ത്തും. അയാള്‍ പുറത്താവുമെന്ന് മറ്റുള്ളവര്‍ക്ക് അറിയാം.
അവരെ മുന്നില്‍ നിര്‍ത്തിയാണ് ചിലരുടെ കളികള്‍. ഗെയിം കളിക്കാന്‍ പ്ലാനുണ്ടെങ്കില്‍ നമ്മള്‍ ഗെയിം കളിക്കണമെന്നാണ് അഡോണി റിതുവിനോട് പറയുന്നത്. കൂട്ടം കൂടി നില്‍ക്കുന്നവരുടെ അടുത്ത് പോയി ഒന്നും പറയരുത്. ഇത് കഴിഞ്ഞ് മാറുമ്പോള്‍ എല്ലാവരും വ്യത്യസ്തമായിട്ടാണ് അതിനെ കാണുന്നതെന്ന് ഓര്‍മ്മിക്കണമെന്ന് അഡോണിയോട് റിഥു പറയുന്നു. യഥാര്‍ഥത്തില്‍ എല്ലാവരെയും ഒരുപോലെയാണ് കാണേണ്ടത്. മൂന്ന് ചര്‍ച്ചകള്‍ കഴിയുമ്പോള്‍ ഈ ബന്ധങ്ങളും കൂട്ടങ്ങളുമെല്ലാം തീരും. നമ്മള്‍ കുറ്റം പറയുന്നതിന് പകരം നല്ല കാര്യം സംസാരിക്കാം. അതിനിടെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാവും. തുടങ്ങി ബിഗ് ബോസിലെ മറ്റുള്ളവരുടെ ഗെയിം തന്ത്രങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ഇരുവരും. ഇതോടെ ഒരു കാര്യം വ്യക്തമായി റിഥുവും അഡോണിയും മികച്ച നിരീക്ഷണം നടത്തിയാണ് ഷോയിൽ പിടിച്ച നിൽക്കുന്നത്.