27.6 C
Kottayam
Thursday, June 4, 2026

അജ്‌മേറിൽ കേരള പോലീസ് സംഘത്തിനുനേരേ വെടിവെപ്പ്; രണ്ട് മോഷണക്കേസ് പ്രതികളെ സാഹസികമായി കീഴടക്കി

Must read

കൊച്ചി: മോഷണക്കേസ് പ്രതികളെ പിടികൂടാനായി രാജസ്ഥാനിലെ അജ്‌മേറിലെത്തിയ കേരള പോലീസ് സംഘത്തിനുനേരേ വെടിവെപ്പ്. പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ പോലീസിനുനേരേ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രതികളില്‍ രണ്ടുപേരെ പിന്നീട് പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടി. നാലുപ്രതികള്‍ രക്ഷപ്പെട്ടു.

കഴിഞ്ഞദിവസം രാത്രിയാണ് പോലീസ് സംഘത്തിനുനേരേ മോഷണക്കേസ് പ്രതികളുടെ ആക്രമണമുണ്ടായത്. ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങളായ അഞ്ച് പോലീസുകാരാണ് മോഷണക്കേസ് പ്രതികളെ പിടികൂടാനായി അജ്‌മേറിലെത്തിയത്.

കഴിഞ്ഞദിവസം രാത്രി പ്രതികളെ കണ്ടെത്തിയ പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെയാണ് വെടിവെപ്പുണ്ടായത്. പോലീസുകാരെ കണ്ടതോടെ നിലത്തേക്ക് വെടിയുതിര്‍ത്ത് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ നീക്കം. തുടര്‍ന്ന് പോലീസുകാര്‍ ഇവരെ പിന്തുടരുകയും രണ്ടുപേരെ സാഹസികമായി കീഴടക്കുകയുമായിരുന്നു.

ഏറെനേരത്തെ മല്‍പ്പിടിത്തത്തിന് ശേഷമാണ് ഉത്തരാഖണ്ഡ് സ്വദേശികളായ രണ്ടുപേരെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവരില്‍നിന്ന് രണ്ടുതോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ആലുവയില്‍നിന്നുള്ള പോലീസ് സംഘവും കസ്റ്റഡിയിലുള്ള രണ്ട് പ്രതികളും നിലവില്‍ അജ്‌മേറിലെ പോലീസ് സ്‌റ്റേഷനിലാണ്. മോഷണസംഘത്തില്‍ ഉള്‍പ്പെട്ട ബാക്കി പ്രതികള്‍ക്കായി അജ്‌മേറില്‍ തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

- Advertisement -

രണ്ടാഴ്ച മുമ്പാണ് ആലുവയിലെ രണ്ടിടങ്ങളില്‍ വീട് കുത്തിത്തുറന്ന് മോഷണം നടന്നത്. ഈ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ തേടിയാണ് പോലീസ് സംഘം അജ്‌മേറിലെത്തിയത്. സൈബര്‍ തെളിവുകളടക്കം ശേഖരിച്ചാണ് പ്രതികള്‍ അജ്‌മേറിലുണ്ടെന്ന് പോലീസിന് വ്യക്തമായത്. തുടര്‍ന്ന് ഇവരെ പിടികൂടാനായി ആലുവ ഈസ്റ്റ് സ്റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങളായ അഞ്ചുപേര്‍ അജ്‌മേറിലേക്ക് തിരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇതുവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന‘വിചിത്രവാദം’, വി.ഡി സതീശനെതിരേ പിണറായി, വായിച്ചു നോക്കാതെ മറുപടിയെന്ന് മുഖ്യമന്ത്രിസഭയിൽ പോര്

തിരുവനന്തപുരം: നിയമസഭയിൽ ധവളപത്രത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്കുതർക്കം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കൽ ഡോക്യുമെന്റായിരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം വീണിടത്ത് കിടന്ന് ഉരുളലാണെന്ന് പ്രതിപക്ഷ...

ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം, വനത്തിൽ തിരച്ചിൽ; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം. നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിനിടെ കാണാതായത്. പെൺകുട്ടിയെ കണ്ടെത്താനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്....

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

Popular this week