തിരുവനന്തപുരം: തിരുവനന്തപുരത്ത് പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്സ് യൂണിറ്റും നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്തേക്ക് വലിയ രീതിയിലുള്ള പുകയും ഉയരുന്നുണ്ട്. ഗോഡൗണിനുള്ളില്‍ ആരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല.
കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാലേ തീ നിയന്ത്രിക്കാനാകൂ എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. നിലവില്‍ രണ്ട് യൂണിറ്റുകള്‍ മാത്രമാണുള്ളത്. ഗതാഗത തടസം പരിഹരിക്കാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. പ്രദേശത്തെ വീടുകളില്‍ നിന്നും ആളുകളെ മാറ്റി. ആക്രിക്കടയിലെ വസ്തുക്കള്‍ പൊട്ടിത്തെറിച്ചും മറ്റും അപകട സാധ്യത നിലവിലുണ്ട്.
ആശുപത്രിയില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലെയാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ ഫയര്‍ഫോഴ്സിന്റെ വെള്ളം തീര്‍ന്നു പോയതാണ് തീ വ്യാപകമായി പടരാന്‍ കാരണമായത്. കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.