Home-bannerNationalNewsRECENT POSTS
ഡല്‍ഹിയില്‍ പുലര്‍ച്ചെ വന്‍ തീപിടിത്തം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറു പേര്‍ മരിച്ചു. സാകിര്‍ നഗറില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
എട്ടു ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ നിയത്രണ വിധേയമാക്കി. 20 ഓളം പേരെ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏഴ് കാറുകളും എട്ട് മോട്ടോര്‍ സൈക്കിളുകളും അഗ്‌നിക്കിരയായി. പുലര്‍ച്ചെ രണ്ടുമണിയോടെ കെട്ടിടത്തിലെ ഒരു ഇലക്ട്രിക് ബോക്‌സില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News