28.4 C
Kottayam
Saturday, June 6, 2026

കുളത്തിലേയ്ക്ക് കാര്‍ തലകീഴായി മറിഞ്ഞു; മരണത്തോട് മല്ലടിച്ച അമ്മയെയും മകനെയും ജീവിതത്തിലേയ്ക്ക് പിടിച്ചുകയറ്റി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, രക്ഷകരുടെ പഴ്സ് അടിച്ചുമാറ്റി വഴിപോക്കരും!

Must read

കൊല്ലം: കുളത്തിലേയ്ക്ക് തലകീഴായി മറിഞ്ഞ കാറില്‍ നിന്നു ജീവിതത്തിന്റെ കരയിലേയ്ക്ക് അമ്മയെയും മകനെയും പിടിച്ചുകയറ്റി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍. ചവറ ടൈറ്റാനിയം-ശാസ്താംകോട്ട റോഡില്‍ തേവലക്കര കൂഴംകുളം ജംഗ്ഷനു സമീപത്തുവെച്ചാണ് വാഹനങ്ങള്‍ കൂട്ടയിടിച്ച് ആഴമുള്ള കുളത്തിലേക്ക് കാര്‍ തലകീഴായി മറിഞ്ഞത്. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരുടെ പഴ്സ് പോക്കറ്റടിക്കുകയും ചെയ്തു. വഴിയേ പോയ അജ്ഞാതരാണ് ഉദ്യോഗസ്ഥന്റെ പഴ്സ് എടുത്തുകൊണ്ടുപോയത്.

രക്ഷാപ്രവര്‍ത്തനം നടത്താനിറങ്ങിയ നൗഫലിന്റെ പഴ്‌സാണ് മോഷണം പോയത്. നൗഫറിന്റെ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ നിന്നാണ് പഴ്‌സ് മോഷ്ടിച്ചത്. കാര്‍ നിര്‍ത്തി ഉടന്‍ കുളത്തിലേക്ക് ചാടിയതിനാല്‍ പഴ്‌സ് ഉള്‍പ്പെടെയുള്ളവ ശ്രദ്ധിക്കാനായില്ല. 4500 രൂപയും ഫയര്‍മാന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളുമാണു നഷ്ടമായത്.

അപകടസമയത്ത് അമ്മയും മകനും മാത്രമാണ് വണ്ടിയിലുണ്ടായിരുന്നത്. അതുവഴി അപ്രതീക്ഷിതമായി വന്ന രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ഇരുവര്‍ക്കും തുണയായത്. വെള്ളിമണ്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരി തേവലക്കര പാലയ്ക്കല്‍ ബീനാ ഭവനില്‍ എസ്.അനുവും (39) 8 വയസ്സുകാരനായ മകന്‍ സനല്‍ കൃഷ്ണനുമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്.

ചവറ അഗ്‌നിരക്ഷാനിലയത്തിലെ ഫയര്‍മാനായ മൈനാഗപ്പള്ളി പച്ചം കുളത്ത് നൗഫര്‍ പി.നാസറും കരുനാഗപ്പള്ളി നിലയത്തിലെ ഫയര്‍മാന്‍ ചവറ കോട്ടയ്ക്കകം സാരംഗയില്‍ മിഥുനുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി രണ്ടുവഴിക്ക് പോവുകയായിരുന്ന ഇവര്‍ അപകടം കണ്ടത്.

- Advertisement -

മിനിലോറിയും ഓട്ടോയും കൂട്ടിയിടിച്ച അപകടം കണ്ടുകൊണ്ടാണ് നൗഫര്‍ ഇറങ്ങിയത്. ഇദ്ദേഹം സഞ്ചരിച്ച കാറില്‍ ഓട്ടോ തട്ടിയിരുന്നു. പരിസരം നോക്കുമ്പോഴാണ് കുളത്തില്‍ പതിച്ച കാര്‍ കണ്ടത്. ഉടന്‍ തന്നെ നൗഫര്‍ കുളത്തിലേക്ക് ചാടി. നീന്തി അടുത്ത് എത്തിയപ്പോള്‍ കാര്‍ ഒഴുകി നടക്കുകയായിരുന്നു. മുന്‍ സീറ്റില്‍ യുവതിയെയും മകനെയും കണ്ടു. ഈ സമയം, കാറില്‍ വെള്ളം കയറിത്തുടങ്ങിയിട്ടില്ലായിരുന്നു. ചില്ലു പൊട്ടിച്ച് ആളെ പുറത്തെടുക്കാന്‍ കയ്യില്‍ കല്ല് കരുതിയെങ്കിലും വെള്ളം കയറാനുള്ള സാധ്യത മനസ്സിലാക്കിയതോടെ വേണ്ടെന്നു വച്ചു.

- Advertisement -

നാട്ടുകാരോടു കയര്‍ കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. ആ സമയത്താണ് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ മിഥുന്‍ കൂട്ടുകാരോടൊത്ത് അതു വഴി വന്നത്. അപകടം കണ്ട് മിഥുനും കുളത്തിലേക്ക് ചാടി. കയര്‍ ഉപയോഗിച്ച് കാര്‍ കെട്ടിവലിച്ച് കരക്കെത്തിച്ച ശേഷമാണ് ഡോര്‍ തുറന്ന് അമ്മയേയും മകനേയും പുറത്തെടുത്തത്. അമ്മയെയും കുഞ്ഞിനെയും ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും എത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week