29.7 C
Kottayam
Saturday, June 13, 2026

മഹാരാഷ്ട്രയില്‍ ഗ്ലാസ് ഫാക്ടറിയില്‍ തീപിടുത്തം: ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു

Must read

മുംബൈ: മഹാരാഷ്ട്രയിലെ ഗ്ലാസ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഛത്രപതി സംഭാജിനഗറിലെ ഹാൻഡ് ഗ്ലൗസ് നിർമാണ കമ്പനിയിലാണ് ഞായറാഴ്ച പുലർച്ചെ തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആറു പേർ കൊല്ലപ്പെട്ടു. ‘വാലുജ് എംഐഡിസി ഏരിയയിലെ ഫാക്ടറിയിൽ പുലർച്ചെ 02:15 ഓടെയാണ് തീപിടിത്തമുണ്ടായത്’ അഗ്നിശമന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തില്‍ മരണപ്പെട്ടത്. “പുലർച്ചെ 2:15 ന് ഞങ്ങൾക്ക് ഒരു കോൾ ലഭിച്ചു. ഞങ്ങൾ സംഭവസ്ഥലത്ത് എത്തിയപ്പോൾ ഫാക്ടറി മുഴുവൻ കത്തിനശിച്ചു. ആറ് പേർ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നാട്ടുകാർ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയില്‍ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു,” ഫയർ ഓഫീസർ മോഹൻ മംഗ്‌സെ വാർത്താ ഏജന്‍സിയായ എ എൻ ഐയോട് പറഞ്ഞു.

നിലവിൽ തീ കെടുത്തുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറഞ്ഞത് അഞ്ച് തൊഴിലാളികളെങ്കിലും കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായി നാട്ടുകാർ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ തീപിടിത്തത്തിൽ ആറ് പേർ മരിച്ചതായി അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർ പിന്നീട് സ്ഥിരീകരിച്ചു. തീപിടിത്തം ഉണ്ടായപ്പോൾ കമ്പനി പൂട്ടി കിടക്കുകയായിരുന്നുവെന്നും അവർ ഉറങ്ങുകയായിരുന്നുവെന്നും തൊഴിലാളികൾ വ്യക്തമാക്കി.

‘തീപിടിത്തമുണ്ടായപ്പോൾ 10-15 തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ഉറങ്ങുകയായിരുന്നു. ചിലർ രക്ഷപ്പെട്ടു, എന്നാൽ കുറഞ്ഞത് അഞ്ച് പേരെങ്കിലും അതിനുള്ളിൽ കുടുങ്ങിയിരുന്നു’ തൊഴിലാളികളിൽ ഒരാൾ എഎൻഐയോട് പറഞ്ഞു. അതേസമയം, തീപിടിത്തത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

Popular this week