26.7 C
Kottayam
Tuesday, April 30, 2024

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം: രേഖകളും കംപ്യൂട്ടറുകളും കത്തിനശിച്ചു

Must read

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം. പാര്‍ലമെന്റിലെ നോർത്ത് ബ്ലോക്കിലെ കെട്ടിടത്തിലാണ് തീ കണ്ടത്. രാവിലെ 9.22 നാണ് തീ കണ്ടതെന്നും ഉടൻ അണച്ചെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു. എസിയിൽ നിന്നാണ് തീ പടർന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായും കംപ്യൂട്ടറുകളും ചില രേഖകളും കത്തി നശിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സംഭവത്തിൽ കൂടുതൽ പരിശോധന തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week