കൊച്ചി:നടന് മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നു. മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്ളാറ്റിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു.
സിനിമയിലെ ലാഭം പങ്കുവെക്കുന്നത് അടക്കമുള്ള നിരവധി കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. സിനിമാമേഖലയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് നടപടി.
മൊഴിയെടുക്കല്‍ നാലരമണിക്കൂര്‍ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്‍പ് 2011-ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News