23.4 C
Kottayam
Sunday, September 8, 2024

സാമ്പത്തികപ്രതിസന്ധി : നിയന്ത്രണങ്ങൾക്ക് സർക്കാർ; പദ്ധതികൾ കുറയ്ക്കും

Must read

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ പദ്ധതികൾ വെട്ടിക്കുറയ്ക്കും. അനുവദിച്ച തുക പുനഃക്രമീകരിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഇതിനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. അവശ്യംവേണ്ട പദ്ധതികളുടെ മുൻഗണാക്രമം നിശ്ചയിക്കാൻ സെക്രട്ടറിതലസമിതിയും രൂപവത്‌കരിച്ചു.

പദ്ധതികൾ ഇല്ലാതാകുന്നതോടൊപ്പം തുക അനുവദിക്കുന്നതും കുറയും. കേന്ദ്രവിഹിതം കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ക്രമീകരണം.

ധനം, റവന്യു, വ്യവസായം, നിയമം, ജലം, ഊർജം, വനം, തദ്ദേശം, എക്‌സൈസ് മന്ത്രിമാർ അടങ്ങുന്ന സമിതിയാണ് രൂപവത്‌കരിക്കുക. അനിവാര്യത കണക്കിലെടുത്താകും തുക അനുവദിക്കുക. ഫലത്തിൽ പല പദ്ധികളും ഇല്ലാതാകും. എന്നാൽ ക്രമീകരണം നടത്തുന്നുവെന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം. പദ്ധതികൾ അവലോകനംചെയ്ത് മുൻഗണ നിശ്ചയിക്കാൻ ചീഫ് സെക്രട്ടറി, ധന, ആസൂത്രണ സെക്രട്ടറിമാരുടെ സമിതി രൂപവത്‌കരിക്കും.

സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കാനും തീരുമാനമായി. സെക്രട്ടറിമാർക്ക് സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാം. 26-ന് മുമ്പ് ഉത്തരവ് ഇറക്കണം. പരാതികളുണ്ടായാൽ പരിഗണിക്കാൻ ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഉയർത്തിയ നിരക്കുകളിൽ വർധനയുണ്ടാകില്ല. വിദ്യാർത്ഥികൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ എന്നിവരെ ഒഴിവാക്കും.

വിവിധ വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും മന്ത്രിതല സമതി രൂപീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

തിരുവനന്തപുരം: ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയിൽ വിലവർധിപ്പിച്ചിരിക്കുകയാണ്.  7 വർഷത്തിന് ശേഷമുള്ള നാമ...

Popular this week