28.2 C
Kottayam
Friday, June 5, 2026

പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങള്‍ക്കുള്ള അധിക നികുതി പിൻവലിക്കില്ലെന്ന് ധനമന്ത്രി

Must read

ന്യൂഡല്‍ഹി: പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങള്‍ക്ക് അധിക നികുതിയെന്ന തീരുമാനത്തില്‍  നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം.  കേരളമടക്കം ഒരു സംസ്ഥാനത്തെയും ധനമന്ത്രിമാര്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനത്തെ എതിര്‍ത്തില്ലെന്ന് ലോക് സഭയില്‍ വിലക്കയറ്റ ചര്‍ച്ചക്ക് ധനമന്ത്രി നിര്‍മ്മല സീതരാമാന്‍ മറുപടി നല്‍കി. ആശുപത്രി ഐസിയു , മോര്‍ച്ചറി, ശ്മശാനം എന്നിവക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയെന്ന വാദം മന്ത്രി തള്ളി. ഒരു മാസത്തെ ജി.എസ്.ടി കുടിശികയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകാനുള്ളതെന്നും ജൂണ്‍ മാസത്തിലെ കുടിശ്ശിക സംസ്ഥാനങ്ങൾ എ.ജിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഉടൻ അനുവദിക്കുമെന്നും അവര്‍ വ്യക്തമാക്കി.  

അതേസമയം വിലക്കയറ്റത്തെക്കുറിച്ച് ലോക്സഭയിൽ നടന്ന മണിക്കൂറുകൾ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിൽ പ്രതിപക്ഷം ലോക്സഭയിൽ നിന്നും ഇറങ്ങി പോയി. സാമാന്യ ബോധത്തെ പരിഹസിക്കരുതാണ് ധനമന്ത്രിയുടെ പ്രസ്താവന എന്ന് വിമര്‍ശിച്ചാണ് കോണ്‍ഗ്രസും ഡിഎംകെയും തൃണമൂലും അടക്കമുള്ള കക്ഷികൾ സഭയിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തിയത്. എന്നാൽ പ്രതിപക്ഷ കക്ഷികൾ വാക്കൗട്ട് നടത്തിയ ശേഷവും ധനമന്ത്രി നിര്‍മലാ സീതാരാമൻ മറുപടി തുടര്‍ന്നു.  പ്രതിപക്ഷം കള്ളക്കണക്കുകൾ പറഞ്ഞ് മുതലക്കണ്ണീര്‍ പൊഴിക്കുകയാണെന്നും താൻ പറയുന്നത് കേൾക്കാൻ ത്രാണിയില്ലാതെയാണ് ഇപ്പോൾ സഭ വിട്ടു പോയതെന്നും നിര്‍മല പരിഹസിച്ചു. 

ചര്‍ച്ചക്കിടെ പ്രതിപക്ഷവുമായി നിരന്തരം ധനമന്ത്രി ഏറ്റുമുട്ടി.യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 9 തവണ നാണയപ്പെരുപ്പം രണ്ടക്കത്തിലെത്തിയിരുന്നു എന്ന യാഥാര്‍ത്യം മനസിലാക്കി മതി കുതിരകയറാനുള്ള ശ്രമമെമെന്ന് മന്ത്രി ആഞ്ഞടിച്ചു.ബഹളം വച്ച കോണ്‍ഗ്രസ്  മറുപടി തൃപ്തികരമല്ലെന്ന് പ്രതികരിച്ച്  ആദ്യം സഭ വിട്ടു.പെന്‍സിലിനും, പെന്‍സില്‍  കട്ടറിന്  നികുതി ഏര്‍പ്പെടുത്തി പ്രധാനമന്ത്രി കുട്ടികളെ പോലും വെറുതെ വിട്ടില്ലെന്ന കനിമൊഴി എംപിയുടെ ആരോപണത്തിന് തമിഴില്‍ ധനമന്ത്രി  പരിഹാസമുയര്‍ത്തിയതോടെ ഡിഎംകെ അടക്കമുള്ള മറ്റ് കക്ഷികളും ഇറങ്ങിപോയി.

പ്രതിപക്ഷം തന്നെ പരിഹസിക്കുന്നുവെങ്കിൽ മറുപടിയും അങ്ങനെ തന്നെയായിരിക്കുമെന്ന് നിര്‍മല പറഞ്ഞു. മറുപടി പ്രസംഗത്തിനിടെ പലവട്ടം ധനമന്ത്രിയും പ്രതിപക്ഷ അംഗങ്ങളും സഭയിൽ കൊമ്പ് കോര്‍ത്തു. തന്നെ വിമര്‍ശിച്ച സംസാരിച്ച തൃണമൂൽ എംപി സൗഗത റോയിയോട് നിര്‍മല കയര്‍ത്തു. സ്ത്രീകളോട് ബഹുമാനം കാട്ടാത്തയാളാണ് സൗഗതയെന്ന് ധനമന്ത്രി പറഞ്ഞു. 

- Advertisement -

വിമര്‍ശനവുമായി എത്തിയ ഡിഎംകെ കനിമൊഴിയോടും കടുത്ത ഭാഷയിലാണ് നിര്‍മലാ സീതാരാമൻ സംസാരിച്ചത്. ധനവകുപ്പിനെതിരെ ഉയർത്തിയ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയേ താൻ നിർത്തൂവെന്ന് നിര്‍മല പറഞ്ഞു. 

- Advertisement -

പെൻസിലിനും, പെൻസിൽ കട്ടറിനും, പാലിനും വില കൂട്ടിയെന്ന് തമിഴിൽ പറഞ്ഞാൽ മറുപടി കൊടുക്കില്ലെന്ന് കരുതിയോ? ഇക്കുറി പെൻസിലിന് ജിഎസ്ടി കൂട്ടിയിട്ടില്ലെന്ന് കനിമൊഴിയുടെ ആരോപണത്തിന് മറുപടിയായി  നിര്‍മല പറഞ്ഞു. 2021 നവംബറിൽ പെട്രോളിനും, ഡീസലിനും വില കുറച്ചത് ഓർമ്മയില്ലേയെന്നും ധനമന്ത്രി കനിമൊഴിയോട് പറഞ്ഞു. 5 മണിക്കൂർ നീണ്ടുനിന്ന ചർച്ചക്ക് ഒരു മണിക്കൂർ കൊണ്ട് മറുപടി പറയണമെന്ന് പറയുന്നത് ന്യായമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

നിര്‍മലാ സീതാരാമൻ്റെ വാക്കുകൾ – 

യാഥാർത്ഥ്യം മറച്ച് വച്ച് വിലക്കയറ്റത്തിൽ നടക്കുന്നത് രാഷ്ട്രീയ വിവാദം മാത്രമാണ്. അതിനാൽ ഇക്കാര്യത്തിൽ തൻ്റെ മറുപടിയും രാഷ്ടീയമായിട്ടായിരിക്കും. മുന്നറിയിപ്പില്ലാതെ വന്ന മഹാമാരിയിൽ തകർന്ന സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. സർക്കാർ സ്വീകരിച്ച നടപടികൾ സാമ്പത്തിക മേഖലക്ക് ഉണർവായി.പല രാജ്യങ്ങളേക്കാളും ഇന്ത്യയുടെ നില മെച്ചപ്പെട്ടു. രാഷ്ട്രീയ വ്യത്യാസം മാറ്റി വച്ച് ഇക്കാര്യത്തിൽ അഭിമാനിക്കുകയല്ലേ വേണ്ടത്? ആഗോള ഏജൻസികൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ അംഗീകരിച്ചിട്ടുണ്ട്.

- Advertisement -

ഇന്ത്യ സാമ്പത്തി മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യത പൂജ്യമാണെന്ന് ബ്ലൂംബർഗ് സർവേ പറഞ്ഞു. ഐ.എം.എഫും വ്യക്തമാക്കുന്നത് മറ്റൊന്നല്ല. ഇക്കഴിഞ്ഞ ജൂലൈയിലെ ജി എസ് ടി വരുമാനം മറ്റൊരു റെക്കോർഡാണ്.  ജിഎസ്ടി നിലവിൽ വന്ന ശേഷമുള്ള രണ്ടാമത്തെ ഉയർന്ന വർധനയാണിത്.  ഇതെല്ലാം വ്യക്തമാക്കുന്നത് സമ്പദ് രംഗത്തിൻ്റെ വളർച്ചയെയാണ്. വിലക്കയറ്റത്തെ കുറിച്ച് ഉയരുന്ന ചോദ്യങ്ങൾ വസ്തുതകൾ മനസിലാക്കാതെയുള്ളതാണ്. രാജ്യത്തെ നാണയപ്പെരുപ്പവും നിയന്ത്രണവിധേയമാണ്. സാമ്പത്തിക മാന്ദ്യത്തിൻ്റെ യാതൊരു ഭീഷണിയും രാജ്യം ഇന്ന് നേരിടുന്നില്ല. യുപിഎ സർക്കാരിൻ്റെ കാലത്ത് നാണയപ്പെരുപ്പം 9 തവണ ഇരട്ട അക്കത്തിലെത്തിയിരുന്നു. 

ഐ.എം.എഫിന് മുന്നിൽ സഹായത്തിന് കൈ നീട്ടി നിൽക്കുന്ന ബംഗ്ലാദേശിനോടും, ശ്രീലങ്കയോടുമാണ് പ്രതിപക്ഷം ഇന്ത്യയെ താരതമ്യപ്പെടുത്തുന്നത്. ജിഎസ്ടി കൗൺസിലിൽ എല്ലാ മന്ത്രിമാരും അംഗങ്ങളാണ്. നേരത്തെ പാക്ക് ചെയ്ത സാധനങ്ങൾക്കാണ് അധിക നികുതി.  അല്ലാതെ തൊഴിലാളിയോ വ്യാപാരിയോ പാക്ക് ചെയ്തു വിൽക്കുന്ന ചില്ലറ വിൽപന സാധനങ്ങൾക്കല്ല. അതിനാൽ തന്നെ  പാവപ്പെട്ടവർക്ക് നികുതിയുടെ അധിക ഭാരമുണ്ടാവില്ല.

മൂന്ന് തലങ്ങളിൽ ചർച്ച ചെയ്താണ് നികുതി വര്‍ധനയ്ക്കുള്ള തീരുമാനമെടുത്തത്. മന്ത്രി തല സംഘം ചർച്ച ചെയ്തു. പിന്നീട് ജി.എസ്.ടി കൗണ്‍സിലിൽ വിശദമായ ചര്‍ച്ച നടന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാർ ചർച്ചയിൽ പങ്കെടുത്തു. ഒരാൾ പോലും യോഗത്തിൽ എതിർ ശബ്ദമുയർത്തിയില്ല. എല്ലാ സംസ്ഥാനങ്ങൾക്കും പ്രാതിനിധ്യമുള്ള ജി.എസ്.ടി കൗൺസിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. അല്ലാതെ നികുതി വര്‍ധന കേന്ദ്രത്തിൻ്റ ഏകപക്ഷീയ തീരുമാനമല്ല. ശ്മശാനം,മോർച്ചറി എന്നിവക്കൊന്നും ജി.എസ്.ടി ഏർപ്പെടുത്തിയിട്ടില്ല. പുതിയ ശ്മശാനം നിർമ്മിക്കാനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾക്ക് നികുതിയുണ്ടാകും. അതിനർത്ഥം ശ്മശാനങ്ങളിൽ ജി.എസ്.ടി ഏർപ്പെടുത്തിയെന്നല്ല. ഐസിയു, ഹോസ്പിറ്റൽ കിടക്ക എന്നിവര്‍ക്ക് ജി.എസ്.ടി ഏർപ്പെടുത്തിയെന്ന പ്രചാരണവും തെറ്റാണ്. മുറി വാടകയിലാണ് നികുതി കൂട്ടിയത്. എമർജൻസി, ഐസിയു സർവീസുകൾക്ക് നികുതി വര്‍ധനവ് അതിനാൽ ബാധകമല്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week