News
നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീകൊളുത്തി മരിച്ചു
മുംബൈ: ബോളിവുഡ് സിനിമാ നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീകൊളുത്തി മരിച്ചു. അന്ധേരി ഡി.എന്‍. നഗറിലെ അപ്പാര്‍ട്ട്മെന്റില്‍വെച്ചാണ് തീ കൊളുത്തിയത്.
ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുമ്പ് ഭാര്യ അസ്മിത മരിച്ചു. 70 ശതമാനത്തോളം പൊള്ളലോടെ മകള്‍ സൃഷ്ടിയെ ഐരോളി നാഷണല്‍ ബേണ്‍സ് സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങി.
അമ്മയുടെ വൃക്കസംബന്ധമായ രോഗമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് മകള്‍ സൃഷ്ടി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News