24.2 C
Kottayam
Saturday, June 6, 2026

കണ്ടിട്ട് സങ്കടം തോന്നി, അനുപമയോട് ചെയ്തത് മഹാമോശം,ഇത്രയും അപമാനിക്കേണ്ടിയിരുന്നില്ല;പിന്തുണയുമായി സിനിമാ ലോകം

Must read

ഹൈദരാബാദ്‌:കഴിഞ്ഞ ദിവസം അനുപമ പരമേശ്വരന് നേരിട്ട ഒരു ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. വിഷയത്തിൽ നടിയെ പിന്തുണച്ച് തെലുങ്ക് സിനിമയിലെ പല പ്രമുഖരും രംഗത്തെത്തി. ഇത്രയും മോശമായി ഒരു നടിയോട് പെരുമാറാൻ പാടില്ലായിരുന്നു എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്.

തില്ലു സ്ക്വയർ എന്ന തന്റെ പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അനുപമ പരമേശ്വരൻ. ഷോയിൽ മുഖ്യാതിഥിയായി വന്നത് ജൂനിയർ എൻടിആറും സംവിധായതൻ ത്രിവിക്രം ശ്രീനിവാസും ഒക്കെയാണ്. തന്റെ സിനിമ സ്വീകരിച്ചതിന് നന്ദി അറിയിക്കാൻ വേണ്ടി വേദിയിൽ കയറിയ അനുപമയെ സദസ്സിൽ കൂടി ജൂനിയർ എൻടിആർ ആരാധകർ അപമാനിച്ച് ഇറക്കി വിടുകയായിരുന്നു.

അനുപമ സംസാരിക്കുമ്പോൾ കൂവി വിളിച്ച ജനക്കൂട്ടത്തോട്, രണ്ട് മിനിട്ട് ഞാൻ സംസാരിച്ചോട്ടെ, അതിനുള്ള അവസരം നൽകുമോ എന്ന് അനുപമ ചോദിയ്ക്കുന്നുണ്ട്. അതും തരില്ല എന്ന് പറഞ്ഞപ്പോൾ ഒട്ടും മുഷിപ്പിക്കാതെ ഇറങ്ങിയ അനുവിനെ വീണ്ടും അവതാരിക പിടിച്ചു നിർത്തി. അപ്പോഴും ജനക്കൂട്ടം ശബ്ദം കുറച്ചില്ല, സംസാരിക്കാൻ അവസരം നൽകിയില്ല. ഒരുമിനിട്ട് താൻ സംസാരിച്ചോട്ടെ എന്ന് പറഞ്ഞ്, കൂവിവിളിച്ച ജനക്കൂട്ടത്തോട് അനുപമ നന്ദി പറഞ്ഞു.

നിങ്ങളെ പോലെ തന്നെ ജൂനിയർ എൻടിആർ ഗാരു സംസാരിക്കുന്നത് കേൾക്കാൻ തനിക്കും കാത്തിരിക്കാൻ വയ്യ, അതുകൊണ്ട് ഞാൻ വേദിയിൽ നിന്നിറങ്ങുന്നു എന്ന് പറ‍ഞ്ഞ് അനുപമ പെട്ടന്ന് തന്നെ ഇറങ്ങി. ഇത് തീർത്തും മോശമായ സംഭവം ആയിപ്പോയി എന്ന് പറഞ്ഞ് പലരും രംഗത്തെത്തിക്കഴിഞ്ഞു. അതേസമയം അത്തരം ഒരു സാഹചര്യത്തെ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്ത അനുപമയോഗ് ശരിക്കും ബഹുമാനം തോന്നുന്നു എന്നും ആരാധകർ പറയുന്നു.

- Advertisement -

ഇങ്ങനെ ഒരു സംഭവം കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. ഇത് അനുപമയുടെ ആഘോഷം ആണ്. അവരുടെ സിനിമ വിജയിച്ചതിന്റെ വിജാഘോഷമാണ് നടന്നത്. അവിടെ ഇത്തരത്തിൽ അനുപമയെ അപമാനിച്ചത് ഒട്ടും ശരിയായില്ല അന്ന വിമർശനമാണ് ഉയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week