27.6 C
Kottayam
Thursday, June 4, 2026

‘മദ്യപിച്ചിട്ടാണോ വന്നത്’; സിനിമാ പ്രമോഷന്‍ പരിപാടിയില്‍ നിര്‍മാതാവുമായി വഴക്കിട്ട് ധര്‍മജന്‍; അപ്പോള്‍ ഞങ്ങള്‍ക്കൊക്കെ പുല്ല് വിലയാണോ എന്ന് നടന്‍

Must read

കൊച്ചി:സിനിമാ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍ മാറി നില്‍ക്കുന്നത് പലപ്പോഴും വിവാദങ്ങളില്‍ എത്തിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമൊക്കെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലും കാണുന്നത്. എന്നാല്‍ നയന്‍താര, അജിത്ത് തുടങ്ങിയ സെലിബ്രിറ്റികള്‍ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ പ്രമോഷന് പങ്കെടുക്കില്ല എന്ന് പറയും. യാതൊരു മുന്നറിയിപ്പും തരാതെ, പ്രമോഷനില്‍ നിന്നും മാറി നില്‍ക്കുന്നവരുമുണ്ട്. അത്തരമൊരു പ്രശ്‌നമാണ് ഇപ്പോള്‍ മലയാളത്തില്‍ ചര്‍ച്ചാവിഷയം.

രാഹുല്‍ മാധവ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഎം അനില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാളയം പിസി. ഇവരെ കൂടാതെ ബിനു അടിമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, മഞ്ജു പത്രോസ് തുടങ്ങിയവരും സിനിമയിലെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിനിമയുടെ പത്രസമ്മളനം കഴിഞ്ഞ ദിവസം നടന്നിരുന്നു.

പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും എന്താണ് വരാത്തത് എന്ന് ചോദിച്ചപ്പോല്‍, ‘മെയിന്‍ സ്ട്രീം അക്ടേഴ്‌സ് ആരും വന്നിട്ടില്ല’ എന്ന് നിര്‍മാതാവ് പറഞ്ഞു. അത് ധര്‍മജന് അത്ര രസിച്ചില്ല. ‘അതെന്ത് വര്‍ത്തമാനമാണ്. അപ്പോള്‍ ഞങ്ങളാരും മെയിന്‍സ്ട്രീം ആക്ടേഴ്‌സ് അല്ലേ. എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങള്‍ക്ക് പുല്ല് വിലയാണോ. വരാത്ത ആളുകളാണോ നിങ്ങള്‍ക്ക് വലുത്’ എന്ന് ചോദിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് തന്നെ ധര്‍മജന്‍ നിര്‍മാതാവിനോട് ചൂടായി.

എന്റെ നാക്കുളുക്കിയതാണ്, മെയിന്‍സ്ട്രീം എന്ന് ഞാന്‍ ഉദ്ദേശിച്ചത് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെയാണ്. അവര്‍ വിട്ടുനിന്നതിനെ ന്യായീകരിക്കുകയല്ല. എല്ലാവരെയും ഒരുപോലെയാണ് ഞാന്‍ ഈ പത്രസമ്മേളനത്തിന് ക്ഷണിച്ചത്’ എന്നൊക്കെ നിര്‍മാതാവ് പറയുന്നുണ്ട് എങ്കിലും, ആദ്യം പറഞ്ഞ ആ പ്രയോഗം തങ്ങളെ വേദനിപ്പിച്ചു എന്ന നിലപാടില്‍ ധര്‍മജന്‍ ഉറച്ചു നിന്നു. മഞ്ജു പത്രോസും അതിനെ പിന്തുണച്ചു.

- Advertisement -

വീഡിയോ പുറത്ത് വന്നതോടെ പലരും ധര്‍മജനെ കുറ്റപ്പെടുത്തുന്നതായിട്ടാണ് കാണുന്നത്. ധര്‍മജന്‍ മദ്യപിച്ചിട്ടാണ് പ്രമോഷന് വന്നത് എന്ന് പോലും കമന്റില്‍ ആക്ഷേപമുണ്ട്. കാശ് കൊടുത്ത് അഭിനയിപ്പിച്ചതിന് നിര്‍മാതാവ് ഇത് കേള്‍ക്കാന്‍ ബാധ്യസ്തനാണ്, എന്തിനാണ് ഇതുപോലെയുള്ള താരങ്ങളെ കാസ്റ്റ് ചെയ്തത് എന്ന് ചോദിച്ച് നിര്‍മാതാവിനെ പിന്തുണയ്ക്കുന്നവരെയാണ് കൂടുതലും കമന്റില്‍ കാണുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week