തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു.
അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ 62 സിനിമകൾ അരോമ മണി നിർമിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തു.
1977 ൽ മധുവിനെ നായകനാക്കി പുറത്തിറങ്ങിയ ‘ധീരസമീരെ യമുനാതീരെ’ ആണ് അരോമ മണിയുടെ ആദ്യ നിർമ്മാണ സംരംഭം. ഫഹദിനെ നായകനാക്കി ശ്യാമപ്രസാദിൻ്റെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ ‘ആർട്ടിസ്റ്റ്’ ആണ് അവസാന ചിത്രം.
തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ജനാധിപത്യം, എഫ്.ഐ,ആർ, ബാലേട്ടൻ, സി.ബി.ഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, മാമ്പഴക്കാലം മുതലായവയാണ് അരോമ മണി നിർമിച്ച ശ്രദ്ധേയ ചിത്രങ്ങൾ.