25.7 C
Kottayam
Monday, June 8, 2026

മീന്‍വില്‍പ്പനക്കാരന്‍ ഹമീദ് ഇനി കോടീശ്വരന്‍: കടം വാങ്ങിയ ലോട്ടറികളില്‍ അടിച്ചത് 5 സമ്മാനം

Must read

പാലക്കാട് ലോട്ടറി ഭാഗ്യം എന്ന് പറയുന്നത് വളരെ അപൂർവ്വമായ ഒരു കാര്യമാണ്. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ലോട്ടറി അടിക്കുക എന്ന് പറഞ്ഞാല്‍ അത് മഹാഭാഗ്യമായി തന്നെ കണക്കാക്കണം. വർഷങ്ങളായി ലോട്ടറി എടുത്തിട്ടും 100 രൂപ പോലും അടിക്കാത്ത നിരവധി ആളുകള്‍ നമുക്ക് ചുറ്റും ഉണ്ടാകും. എന്നാല്‍ ഒന്നിലേറെ തവണ ലോട്ടറി അടിച്ച ചിലരേയും നമുക്ക് കാണാന്‍ സാധിക്കും.

ഇവിടെയിതാ കടം പറഞ്ഞ് വാങ്ങിയ ലോട്ടറിയിലൂടെ കോടീശ്വരനായി മാറിയ ഒരാളെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. അയിലൂര്‍ തിരുവഴിയാട് ചിറപ്പുറം വീട്ടില്‍ സുെലെമാന്റെ മകന്‍ മജീദിനാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചത്. അതും 10 രൂപ നല്‍കി ബാക്കി 240 രൂപ കടം പറഞ്ഞു വാങ്ങിയ ലോട്ടറികളിലൊന്നിലൂടെയാണ് ഭാഗ്യം എത്തിയത് എന്നതാണ് ശ്രദ്ധേയം.

മീന്‍ വില്‍പ്പനക്കാരനായ മജീദ് പതിവുപോലെ വില്‍പനയ്ക്കു പോകുന്നതിനു മുമ്പാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. പതിവ് പോലെ 10 രൂപ അഡ്വാന്‍സ് നല്‍കി കേരള ഭാഗ്യക്കുറിയുടെ ഒരേ നമ്പറിലുള്ള അഞ്ച് ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റുകളായിരുന്നു കഴിഞ്ഞ ദിവസം വാങ്ങിയത്. ലോട്ടറി വില്‍പ്പനക്കാരന്‍ പരിചയക്കാരനായതുകൊണ്ട് തന്നെ ബാക്കി 240 രൂപ മീന്‍ വില്‍പ്പന കഴിഞ്ഞ് വരുമ്പോള്‍ തിരികെ നല്‍കും എന്നാണ് ധാരണ.

കരിങ്കുളത്തെ ആര്‍ ചെന്താമരയില്‍നിന്ന് വാങ്ങിയ എഫ് എക്‌സ് 492775 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഇതേ നമ്പറിലുള്ള മറ്റു നാലു ടിക്കറ്റുകള്‍ക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനവും മജീദിന് തന്നെ ലഭിച്ചു. 20 വർഷമായി ലോട്ടറി എടുക്കുന്ന മജീദിന് നേരത്തെ ചെറിയ സമ്മാനങ്ങള്‍ അടിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുന്നത്.

- Advertisement -

കഴിഞ്ഞ ദിവസം വൈകിട്ട് നെന്മാറയിലുള്ള ലോട്ടറി ഏജന്‍സിക്കാര്‍ വിളിച്ചു പറഞ്ഞപ്പോഴാണ് സമ്മാനവിവരം ചെന്താമരയും മജീദും അറിയുന്നത്. സമ്മാനത്തുക എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും. ചെറിയ കടങ്ങളൊക്കെയുണ്ട് അത് ആദ്യം വീട്ടണമെന്നും ലോട്ടറി ജേതാവ് അറിയിക്കുന്നു. മജീദിന്റെ ഭാര്യ: ലൈല. മക്കള്‍: വിദ്യാര്‍ഥികളായ ജെസീന, റിയാസ്, ജംസീന.

- Advertisement -

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി. ടിക്കറ്റിന് വില 50 രൂപയാണ് വില. മുൻപ് പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച്ച ലോട്ടറിയാണ് ഇപ്പോൾ ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരവതരിപ്പിക്കുന്നത്. ഒന്നാം സമ്മാനം 1 കോടി രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. 8,000 രൂപയാണ് സമാശ്വാസ സമ്മാനം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്;ഇറാനിൽ ഇസ്രയേലിന്റെ വൻ വ്യോമാക്രമണം, ടെഹ്റാനിലും ഇസ്ഫഹാനിലും ശക്തമായ സ്ഫോടനങ്ങൾ

ടെഹ്റാൻ/ജെറുസലേം: വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ്‌ മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറൻ, മധ്യ ഇറാനിലെ സൈനിക...

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മനില: തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനാവോ തീരത്ത് തിങ്കളാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് ഫിലിപ്പീൻസിലും ഇൻഡൊനേഷ്യയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച് വിവിധ ഏജൻസികൾ വ്യത്യസ്ത കണക്കുകളാണ് നൽകുന്നത്. ജർമ്മൻ...

വെടിനിർത്തലിന് പിന്നാലെ ബെയ്റൂട്ടിൽ ശക്തമായ സ്ഫോടനങ്ങൾ; ഹിസ്ബുള്ള താവളങ്ങളിൽ ഇസ്രയേൽ ആക്രമണം

ബെയ്റൂത്ത്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശത്തുള്ള ഹിസ്ബുള്ള ആസ്ഥാനത്ത് വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. താൽക്കാലിക വെടിനിർത്തൽ കരാർ പ്രാബല്യത്തിൽവന്ന് ദിവസങ്ങൾക്കകമാണ് ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന്...

Popular this week