പൂക്കോട്ടുംപാടം:കഴുത്തിൽ ചരടുചുറ്റി കസേരയിലിരുന്നുകറങ്ങിയ കുട്ടി, ചരടു കഴുത്തിൽക്കുരുങ്ങി മരിച്ചു. പാട്ടക്കരിമ്പ് മച്ചിങ്ങൽ ഫൈസൽ നാസറിന്റെയും ഒ.പി. മുനീറയുടെയും മകൻ മുഹമ്മദ് റാഫിഹ് (10) ആണ് മരിച്ചത്. പറമ്പ ഗവ. യു.പി. സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടികൾ കളിക്കുന്നതിനിടയിലുണ്ടായ തർക്കത്തിനിടെ പിണങ്ങിയ റാഫിഹ് മുറിയിൽക്കയറി വാതിലടച്ച് ചരട് കഴുത്തിലിട്ട് കറങ്ങുന്ന കസേരയിൽ ഇരുന്നു. കസേര കറങ്ങിയതോടെയാണ് ചരട് കഴുത്തിൽ കുരുങ്ങിയതെന്നു കരുതുന്നു. രക്ഷിതാക്കൾ കുട്ടിയെ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലാണ്.
സഹോദരങ്ങൾ: റിയാ ഫാത്തിമ, റെനാ ഫാത്തിമ, മുഹമ്മദ് റസൽ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News