28.8 C
Kottayam
Thursday, June 4, 2026

യു.എസില്‍ 150 അനാഥപ്പശുക്കളെ വെടിവച്ചുകൊല്ലാന്‍ ഉത്തരവ്,ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വേട്ട

Must read

ന്യുമെക്‌സികോ:യുഎസിലെ ന്യൂമെക്‌സിക്കോ സംസ്ഥാനത്തെ ഗില മേഖലയിൽ അലഞ്ഞുതിരിയുന്ന 150 പശുക്കളെ വെടിവച്ചുകൊല്ലാനുള്ള പദ്ധതിക്ക് അധികൃതർ അംഗീകാരം നൽകി. ഹെലികോപ്റ്റർ ഉപയോഗിച്ച് നാലു ദിവസം കൊണ്ട് കൃത്യം നടത്താനാണു പദ്ധതി. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഹെലിക്കോപ്റ്റർ ഉപയോഗിച്ചുള്ള ആകാശവേട്ടയിൽ പശുക്കളെ കൊല്ലുന്നത് ക്രൂരവും കാര്യക്ഷമമല്ലാത്തതുമായ നടപടിയാണെന്നാണു പ്രതിഷേധക്കാർ പറയുന്നത്.

പരിസ്ഥിതിപരമായി ഏറെ പ്രാധാന്യമുള്ള മേഖലയാണ് പർവതങ്ങളും മലയിടുക്കുകളും മേച്ചിൽപുറങ്ങളുമുള്ള ഗില മേഖല. അലഞ്ഞുതിരിയുന്ന അനാഥപ്പശുക്കൾ മേഖലയിൽ വൻതോതിൽ മേച്ചിൽ നടത്തി പരിസ്ഥിതി സന്തുലനം തകരാറിലാക്കുന്നെന്നാണ് ഉയർന്നിരിക്കുന്ന പ്രധാന പരാതി. 

- Advertisement -

ഗിലയിലേക്ക് വിനോദസഞ്ചാരത്തിനായി എത്തുന്നവരെ ഇവ ആക്രമിക്കാറുണ്ടെന്നും പരാതിയുണ്ട്. പടിഞ്ഞാറൻ യുഎസ് മേഖലയിൽ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് കാട്ടുപന്നികളെയും കുറുക്കൻമാരെയുമൊക്കെ നേരത്തെ വെടിവച്ചുകൊന്നിട്ടുണ്ട്. എന്നാൽ കന്നുകാലികളെ വേട്ടയാടാൻ ഈ മാർഗം ഉപയോഗിക്കുന്നത് ഇതാദ്യമായാണ്.

- Advertisement -

ഹെലികോപ്റ്ററുകൾ പറക്കുന്നതിന്റെ ഉയർന്ന തോതിലുള്ള ശബ്ദം പശുക്കൾ ഓടാൻ ഇടയാക്കും. ഇതുമൂലം ഷൂട്ടർമാർക്ക് ധാരാളം വെടിവയ്‌ക്കേണ്ടി വരും. ചില പശുക്കൾ വെടിയേറ്റതിനു ശേഷം ജീവൻപോകാൻ ദിവസങ്ങളെടുത്തേക്കും.

ഫാമുകളുടെയും മറ്റും വേലിക്കെട്ടുകൾ തകർന്നതിനാൽ ചാടിപ്പോയ പശുക്കളുമുണ്ട്. സാങ്കേതികപരമായി ഇവ അനാഥരാണെങ്കിലും ഇവയെ ഉടമസ്ഥർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇവയെയും വെടിവച്ചുകൊന്നാൽ അത് ഉടസ്ഥരോട് ചെയ്യുന്ന നീതികേടാണെന്നും പ്രതിഷേധക്കാർ പറയുന്നു. വിലവർധന മൂലം നട്ടംതിരിയുന്ന കന്നുകാലിവ്യവസായത്തോടു ചെയ്യുന്ന നീതികേടായിരിക്കും ഇതെന്നും പ്രതിഷേധക്കാർ പറയുന്നു.

- Advertisement -

ഇത്തരമൊരു നടപടിയല്ല മറിച്ച് ദീർഘകാലത്തേക്കുള്ള ഒരു പ്രതിവിധിയാണ് വിഷയത്തിൽ വേണ്ടതെന്ന് ന്യൂമെക്‌സിക്കോ ക്യാറ്റിൽ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ലോറെൻ പാറ്റേഴ്‌സൻ പറയുന്നു. പദ്ധതിയിട്ടിരിക്കുന്ന പശുവേട്ടയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണു സംഘടന.

എന്നാൽ പരിസ്ഥിതി വാദികൾ ഏതുവിധേനയും പശുക്കളെ ഗില മേഖലയിൽ നിന്ന് ഒഴിപ്പിക്കണമെന്ന ആവശ്യത്തിലുറച്ചുനിൽക്കുകയാണ്. മെക്‌സിക്കോയുമായി അതിർത്തി പങ്കിടുന്ന യുഎസ് സംസ്ഥാനമാണ് ന്യൂമെക്‌സിക്കോ. ഗില മേഖലയിൽ  അഞ്ചരലക്ഷത്തിലധികം ഏക്കറോളം വനഭൂമി സ്ഥിതി ചെയ്യുന്നു.

പരിസ്ഥിതിപരമായ പ്രധാന്യം മൂലം ഈ മേഖലയിൽ സൈക്കിളുകളുൾപ്പെടെ വാഹനങ്ങളൊന്നും അനുവദനീയമല്ല. എന്നാൽ മീൻപിടുത്തം, മൃഗവേട്ട, ഖനനം എന്നിവ പെർമിറ്റുകളോടെ അനുവദനീയമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week