കൊച്ചി: ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടെ തീരുമാനം എടുക്കാൻ സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ (FEOUK) ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ ചേരും. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും(DILEEP) വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും (ANTONY PERUMBAVOOR)സ്ഥാനങ്ങളിൽ നിന്ന് നീക്കാനുള്ള ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്ന ചട്ടം നീക്കം ചെയ്തേക്കും.
അതെസമയം പുതിയ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ യോഗത്തിൽ ആന്റണി പെരുമ്പാവൂരും ദിലീപും പങ്കെടുത്തേക്കില്ല.രാവിലെ 11നുള്ള യോഗ ശേഷം ഫിയോക് ഭാരവാഹികൾ ഉച്ചതിരിഞ്ഞ് മാധ്യമങ്ങളെ കാണും.
2017ൽ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളർത്തിക്കൊണ്ടാണ് ദിലീപും (Dileep) ആന്റണി പെരുമ്പാവൂരും (Antony Perumbavoor) ചേർന്ന് ഫിയോക് എന്ന സംഘടനക്ക് രൂപം നൽകിയത്. നാല് വർഷത്തെ പ്രവർത്തനത്തിനിടയിൽ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിരുന്ന ദിലീപ്, ആന്റണി പെരുമ്പാവൂർ എന്നിവരുമായി ചില പ്രവർത്തകർക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായി. വാർഷിക യോഗം ചേരാനിരിക്കെ അടുത്തിടെയാണ് അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നത്. ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ ആജീവനാന്തം ഇരുവർക്കുമായി നൽകേണ്ടതില്ലെന്ന അഭിപ്രായമുയരുകയും ഭരണഘടന തന്നെ മാറ്റിയെഴുതാൻ നീക്കം നടക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരിക്കുന്നത്.
എന്താണ് ഫിയോക്കിൽ സംഭവിക്കുന്നത്?
സംസ്ഥാനത്തെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ ഭരണഘടന മാറ്റത്തിന് ഒരുങ്ങുകയാണ് ഭരണസമിതി. നടന്‍ ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്താക്കാനാണ് ഫിയോക്കിന്റെ നിര്‍ണായക നീക്കം. ചെയർമാൻ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്ന വ്യവസ്ഥ എടുത്ത് മാറ്റാനാണ് ഭരണ സമിതി ഒരുങ്ങുന്നത്. നിലവിൽ ദിലീപ്, ആന്റണി പെരുമ്പാവൂർ എന്നിവരാണ് ഈ തസ്തികകളിൽ ഉള്ളത്.
മറ്റ് സംഘടനകളിൽ അംഗങ്ങളായവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ചട്ടം ഏർപ്പെടുത്താനും നീക്കമുണ്ട്. ഇതും ദിലീപിനെയും ആന്റണി പെരുമ്പാവൂരിനും തിരിച്ചടിയാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഈ മാസം 31 ന് ചേരുന്ന ഫിയോക് വാർഷിക ജനറൽ ബോഡി യോഗത്തിൽ എടുക്കും. 2017 ൽ സംഘടന രൂപീകരണത്തിന് മുൻകൈ എടുത്തവരെന്ന നിലയിലാണ് ദിലീപിനെ ആന്റണി പെരുമ്പാവൂരിനെയും ആജീവനാന്ത ഭാരവാഹികളാക്കിയിരുന്നത്.
സംസ്ഥാനത്തെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ അടുത്തിടെ ഉണ്ടായ ഭിന്നത വ്യക്തമാക്കുന്നതാണ് നിലവിലെ നീക്കങ്ങൾ. 2017ല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ന്നാണ് തിയറ്ററുടമകളുടെ ഇന്നത്തെ സംഘടനയായ ഫിയോക് രൂപികരിക്കുന്നത്. അന്ന് സംഘടന രൂപീകരണത്തിന് മുൻകൈ എടുത്തവരെന്ന നിലയിലാണ് ദിലീപിനെ ആന്റണി പെരുമ്പാവൂരിനെയും ആജീവനാന്ത ഭാരവാഹികളാക്കിയിരുന്നത്.
ഈ രണ്ട് സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് പാടില്ലെന്നും ഫിയോക്കിന്റെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഈ ചട്ടം പൊളിച്ചെഴുതാനാണ് ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്.
മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുണ്ടായ അഭിപ്രായഭിന്നതയുടെ തുടര്‍ച്ചയാണ് നിലവിലെ നീക്കത്തിലെത്തി നില്‍ക്കുന്നത്. നേരത്തെ ചെയര്‍മാനായ ദിലിപ് മുഖേന സംഘടനയ്ക്ക് ആന്റണി പെരുമ്പാവൂര്‍ രാജി നല്‍കിയിരുന്നെങ്കിലും അതേകുറിച്ച് അറിവില്ലെന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ, പുതിയ ഭാരവാഹിക്കള്‍ വരുക എന്നത് സ്വാഗതാര്‍ഹമായ കാര്യമാണെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു.