KeralaNews

ബൈക്കിൽനിന്ന് വീണു;മകനൊപ്പം യാത്ര ചെയ്യവെ,പാലായിൽ ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം

പാലാ: മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കിനു പിന്നിൽനിന്നു വീണ് ഗൃഹനാഥ മരിച്ചു. കൊഴുവനാൽ ഐക്കരയിൽ പരേതനായ തങ്കപ്പന്റെ മകൾ ബിന്ദു (48) ആണ് മരിച്ചത്. കൊഴുവനാൽ ടൗണിനു സമീപം ഇന്നലെ രാവിലെ 8.15ന് ആണ് അപകടം.

മകൻ അശ്വിൻ പ്രസാദിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ താഴെവീണ ബിന്ദുവിനെ ഉടൻ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു രാവിലെ 11നു വീട്ടുവളപ്പിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button