23.7 C
Kottayam
Wednesday, November 13, 2024
test1
test1

ആഷിഖ് അബുവിന്റെ അംഗത്വം നേരത്തെ നഷ്ടപ്പെട്ടിരുന്നുവെന്ന് ഫെഫ്ക; 'ആരോപണങ്ങൾ നേരത്തെ തന്നെ നിർവീര്യമാക്കിയത്'

Must read

കൊച്ചി: സംവിധായകൻ ആഷിഖ് അബു സംഘടനയിൽ നിന്നു രാജിവച്ചതിൽ പ്രതികരണവുമായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ. ആഷിഖ് അബുവിന്റെ രാജി മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും എട്ടു വർഷത്തെ വാർഷിക വരിസംഖ്യ അടയ്ക്കാതിരുന്നതിനാൽ ആഷിഖിനു നേരത്തേതന്നെ അംഗത്വം നഷ്ടമായിരുന്നുവെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കരും ജനറൽ സെക്രട്ടറി ജി എസ് വിജയനും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയന്നു. കുടിശിക തുക പിഴയും ചേർത്ത് 5000 രൂപ ഓഗസ്റ്റ് 12നാണ് ആഷിഖ് അബു അടച്ചതെന്നും ശേഷം ഇപ്പോൾ രാജി വാർത്ത പ്രഖ്യാപിക്കുന്നതും വിചിത്രമായി തോന്നുന്നുവന്നാണ് സംഘടന വിശദീകരിക്കുന്നത്.

ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കലിനുള്ള അപേക്ഷ സംഘടനയുടെ അടുത്ത എക്സിക്യുട്ടീവ് കമ്മിറ്റി ചർച്ച ചെയ്യാനിരിക്കെയാണ് രാജിവാർത്ത മാധ്യമങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്നും ഈ സാഹചര്യത്തിൽ അംഗത്വം പുതുക്കേണ്ടതില്ലെന്നും, അദ്ദേഹം ഫെഫ്കയിലടച്ച തുക, തിരികെ അയച്ചു കൊടുക്കുവാൻ തീരുമാനിച്ചുവെന്നും  ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ അറിയിച്ചു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രറ്ററിയായിരുന്ന സിബി മലയിൽ കമ്മീഷൻ ആവശ്യപ്പെട്ടു എന്ന ആഷിഖ് അബുവിന്റെ ആരോപണവും സംഘടന നിഷേധിക്കുന്നുണ്ട്.

ഫെഫ്കക്കെതിരെ മീഡിയയിലൂടെ നടത്തിയ ആരോപണത്തെ തെളിവ് നിരത്തി സംഘടന നേരത്തെ തന്നെ നിർവ്വീര്യമാക്കിയതാണെന്നും ഭാരവാഹികൾ വിശദീകരിക്കുന്നു. പൊളിഞ്ഞു പോയ വാദങ്ങളാണ് ആഷിഖ് അബു ആവർത്തിക്കുന്നത്. സംഘടന ഇടപെട്ട് സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കുമ്പോൾ ആതിന്റെ  10 ശതമാനം തുക അംഗങ്ങൾ പ്രവർത്തന ഫണ്ടിലേക്ക് സ്വമനസ്സാലെ സംഭാവനയായി നൽകുന്ന ഇന്ത്യയിലെ മറ്റ് ചലച്ചിത്ര തൊഴിലാളി ഫെഡറേഷനുകൾ അനുവർത്തിച്ചു പോരുന്ന ട്രേഡ് യൂണിയൻ രീതി ഫെഫ്കയും അവലംബിച്ചിരുന്നുവെന്നും അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ മറ്റെല്ലാ ട്രേഡ് യൂണിയനുകളും അനുവർത്തിക്കുന്ന ഈ രീതി  അംഗങ്ങൾക്കിടയിൽ ചർച്ച ചെയ്ത് അഭിപ്രായ ഏകീകരണമുണ്ടാക്കിയ ശേഷമാണ് ഫെഫ്കയും സ്വീകരിച്ചതെന്നുമാണ് വിശദീകരണം. 

എന്നാൽ തർക്കം പരിഹരിക്കപ്പെട്ടതിനു ശേഷം ആഷിഖ് അബു, സിബി മലയിലിനെ ഫോണിൽ വിളിച്ച്‌‌  അപമര്യാദയായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു. ഈ ഇനത്തിൽ കൊടുക്കുന്ന സംഭാവന യൂണിയൻ ചിലവഴിക്കുന്നത്‌ തൊഴിലും വരുമാനവുമില്ലാത്ത അംഗങ്ങൾക്ക്‌ നൽകുന്ന പെൻഷനും ചികിത്സാ-മരണാനന്തര സഹായങ്ങൾക്കും ആണെന്നുള്ള തിരിച്ചറിവുണ്ടായിട്ടും ഫെഫ്ക ഇടപെട്ട്‌ വാങ്ങിക്കൊടുത്ത തുകയിൽ നിന്നും ഒരു രൂപാ പോലും പൂർണ്ണ മനസ്സോടെ സംഭാവന ചെയ്യാൻ ആഷിഖ് അബു തയ്യാറായില്ലെന്നും അതുകൊണ്ട്‌ തന്നെ അദ്ദേഹം മനസില്ലാമനസ്സോടെ അയച്ച 92500 രൂപയുടെ ചെക്ക് തിരിച്ചയച്ചു കൊടുത്തുവെന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാർത്താ കുറിപ്പ് വിശദീകരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

New desire 🚘ടാക്സിയായി വിൽക്കില്ല; പുതിയ ഡിസയർ വേറെ ലെവൽ! നിരത്ത് കീഴക്കാൻ മാരുതിയുടെ മാസ്റ്റർ പ്ലാൻ!

മുംബൈ: രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പുതിയ അടുത്ത തലമുറ ഡിസയർ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പുതിയ ഡിസയറിൻ്റെ വിൽപ്പന വർധിപ്പിക്കാൻ കമ്പനി ഒരു മാസ്റ്റർ പ്ലാൻ...

BSNL IFTV 📺 500ലധികം ചാനലുകള്‍ സൗജന്യം; ബിഎസ്എന്‍എല്‍ ലൈവ് ടിവി സേവനം ആരംഭിച്ചു, എന്താണ് ‘ഐഎഫ്‌ടിവി’

മുംബൈ: രാജ്യത്തെ ആദ്യ ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി സര്‍വീസിന് തുടക്കമിട്ട് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ഐഎഫ്‌ടിവി എന്നാണ് ബിഎസ്എന്‍എല്‍ ലൈവ് ടിവി സര്‍വീസിന്‍റെ പേര്. ബിഎസ്എന്‍എല്ലിന്‍റെ ഫൈബര്‍-ടു-ദി-ഹോം (എഫ‌്‌ടിടിഎച്ച്) സബ്‌സ്‌ക്രൈബര്‍മാരെ ലക്ഷ്യമിട്ടുള്ള...

UPI circle🪙 യുപിഐയിൽ വമ്പൻ ഫീച്ചർ, ഇനി കുടുംബത്തിന് ഒരു അക്കൗണ്ട് മതി, ഉപയോഗിക്കേണ്ടത് ഇങ്ങനെ

മുംബൈ: ഒന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള എന്നാല്‍ ഒറ്റ ബാങ്ക് അകൗണ്ട് മാത്രം ഉള്ള ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ഒരേ യുപിഐ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ഒരാളുടെ ഫോണില്‍ മാത്രം ഒരു യുപിഐ ആപ്പ് ഇന്‍സ്റ്റാള്‍...

വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാറിടിച്ച് കയറ്റി 62കാരൻ; 35 മരണം,43 പേർക്ക് പരിക്ക്; ദുരന്തം ചൈനയില്‍

ചൈന: വ്യായാമം ചെയ്തുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറ്റി വയോധികൻ. ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം നടന്നത്. അതിക്രമത്തിൽ 35 പേർ മരിച്ചു. 43 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനമോടിച്ചിരുന്ന 62 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

Kerala bypolls🎙️ വയനാട്ടിലും ചേലക്കരയിലും ജനവിധി ഇന്ന്; നാടിളക്കിയുള്ള പ്രചാരണം ആരെ തുണയ്ക്കും? വോട്ടർമാർ പോളിംഗ് ബ

കൽപ്പറ്റ: മുന്നണികൾ തമ്മില്‍ വാശയേറിയ പ്രചാരണം നടന്ന ചേലക്കരയും വയനാടും ഇന്ന് വിധി എഴുതും. ചേലക്കര, വയനാട്‌ നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട്‌...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.