കോഴിക്കോട്: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കൊയിലാണ്ടി അരിക്കുളം ഊരള്ളൂര്‍ മനത്താനത്ത് അര്‍ജുന്‍ (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. അരിക്കുളം ഭാഗത്തുനിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുമ്പോള്‍ അര്‍ജ്ജുന്‍ സഞ്ചരിച്ച ബൈക്ക് ഒറവിങ്കല്‍താഴെ വളവില്‍ ഓടയിലേക്ക് വീഴുകയായിരുന്നു.
അര്‍ജുനെ അബോധാവസ്ഥയില്‍ കണ്ടെത്തിയ യാത്രക്കാര്‍ കൊയിലാണ്ടി പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് എത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന അര്‍ജുന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. പിതാവ് – ഗണേശന്‍. മാതാവ് – സുശീല. സഹോദരന്‍ – പ്രണവ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News