28.2 C
Kottayam
Friday, June 5, 2026

പരീക്ഷയ്ക്ക് ഫീസ് കെട്ടാന്‍ സെപ്റ്റിക് ടാങ്ക് ക്ലീനിംഗിന് പോയ ഒരാളുണ്ട്! അയാള്‍ ഗസറ്റഡ് റാങ്കില്‍ മാഷാണ്; കുറിപ്പ് ശ്രദ്ധേയമാകുന്നു.

Must read

പരീക്ഷയെഴുതാനാകില്ലെന്ന മനോവിഷമത്തില്‍ പാലക്കാട് ഉമ്മിന് സ്വദേശിയായ എംഇഎസ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ബീന വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. പരീക്ഷ ഫീസ് അടക്കാന്‍ ബീനയുടെ അമ്മ കഴിഞ്ഞ ദിവസം കോളജില്‍ എത്തിയെങ്കിലും സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് പണം സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

ഇതേതുടര്‍ന്നുള്ള മനോവിഷമത്തിലാണ് ബീന ജീവനൊടുക്കിയതെന്ന് സഹോദരന്‍ പറഞ്ഞു. ഇപ്പോഴിതാ സംഭവത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത് കെ എസ് രതീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സ്വന്തം അനുഭവ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം.

അനാഥമന്ദിരത്തില്‍ നിന്ന് നിന്ന് പുറത്തായ കാലത്ത് നെറ്റ് പരീക്ഷക്ക് ഫീസ് കെട്ടാന്‍ രാത്രിയില്‍ എറണാകുളത്തേക്ക് സെപ്ടിക്ക് ടാങ്ക് ക്‌ളീനിംഗിനുപോയ ഒരാളുണ്ട്.

- Advertisement -

ഡിഗ്രിയും പിജിയും,ബി.എഡും ഹോട്ടലിലും ബാറിലും ക്ലബ്ബിലും തട്ടുകടയിലും പിന്നെ കറിപൗഡര്‍ വിറ്റുനടന്നും അഭിമാനത്തോടെ പൂര്‍ത്തിയാക്കിയ അയാളിപ്പോള്‍ ഹയര്‍സെക്കന്‍ഡറിയില്‍ ഗസറ്റഡ് റാങ്കില്‍ മാഷാണ്…

- Advertisement -

ദേ, അയാള് ഞാനാണ്, ആവര്‍ത്തിച്ചു പറയട്ടെ,യുവാക്കളേ നിങ്ങളീ ജീവിതത്തോട് നീതി പുലര്‍ത്തുക,സ്വന്തം തോളില്‍ പിടിച്ച് എഴുന്നേറ്റ് നടക്കാന്‍ ശീലിക്കുക.
*കുറിപ്പ്:ഒരു ഭീകരമാന്യനായും മാതൃകാ പുരുഷുവായും തെറ്റിദ്ധരിക്കരുതെന്ന് മുന്നറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week