മലപ്പുറം: ചെലോത് റെഡിയാവും ചെലോത് റെഡിയാവില്ല എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യല്‍ മീഡിയകളില്‍ താരമായ കൊച്ചുമിടുക്കനാണ് ഫായിസ് മോന്‍. ഫായിസ് ചെയ്ത ഒരു ക്രാഫ്റ്റ് വീഡിയോ വൈറലായതോടെയാണ് കേരളക്കര ഫായിസ് മോനെ അറിയാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഫായിസ് മോന്റെ വീട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരിക്കുകയാണ്. എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയതാണ് ലീഗ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
വീട് ആക്രമിച്ചതിന് പുറമെ, ഫായിസിന്റെ സമ്മാനങ്ങളും മറ്റും പ്രവര്‍ത്തകര്‍ കിണറ്റിലെറിയുകയും ചെയ്തു. നശിപ്പിച്ച ശേഷമാണ് ലീഗ് പ്രവര്‍ത്തകര്‍ സാധനങ്ങളെല്ലാം കിണറ്റില്‍ എറിഞ്ഞത്. വീട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയിലും നിറഞ്ഞു കഴിഞ്ഞു. സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News