24.9 C
Kottayam
Monday, June 8, 2026

FIFA World Cup 2022: ഇഷ്ട ടീമേത്? ആര് കപ്പടിക്കും? യുവരാജ് സിങ്ങിന്റെ പ്രവചനം

Must read

മൊഹാലി: ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണര്‍ന്ന് കഴിഞ്ഞു. കാറ്റ് നിറച്ച തുകല്‍പ്പന്തിന് പിന്നാലെ ലോകം സഞ്ചരിക്കുന്ന നാളുകളാണ് ഇനിയുള്ളത്. ഓരോ ടീമിന്റെയും ആരാധകര്‍ സജീവ കിരീട പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നത്. ബ്രസീല്‍, അര്‍ജന്റീന, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ വമ്പന്‍ ടീമുകളുടെ ആരാധകര്‍ ഇതിനോടടകം വലിയ കട്ടൗട്ടുകളോടെ ലോകകപ്പിനെ വരവേല്‍ക്കാനായി ഒരുങ്ങിക്കഴിഞ്ഞു.

പല പ്രമുഖരും ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പിലെ ഇഷ്ട ടീമിനെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ് ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പിലെ തന്റെ ഇഷ്ട ടീമിനെയും വിജയിയേയും പ്രവചിച്ചിരിക്കുകയാണ്.

പോര്‍ച്ചുഗലാണ് യുവിയുടെ ടീം

പോര്‍ച്ചുഗലാണ് യുവിയുടെ ടീം

ഒട്ടുമിക്ക പ്രമുഖരുടേയും ഇഷ് ടീമിനെ ചോദിച്ചാല്‍ അത് ബ്രസീലോ അര്‍ജന്റീനയോ ആവും. എന്നാല്‍ യുവിയുടെ ഇഷ്ട ടീം പോര്‍ച്ചുഗലാണ്. ‘പോര്‍ച്ചുഗലാണ് എന്റെ ഇഷ്ട ടീം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇഷ്ട താരം. 2002ല്‍ ബ്രസീല്‍ കിരീടം നേടിയ ലോകകപ്പാണ് ഞാന്‍ ആദ്യമായ കണ്ട ഫുട്‌ബോള്‍ ലോകകപ്പ്’- യുവരാജ് പറഞ്ഞു. ഇത്തവണ ഗംഭീര ടീമുമായാണ് പോര്‍ച്ചുഗലിന്റെ വരവ്. എന്നാല്‍ കപ്പടിക്കാനുള്ള കരുത്ത് ഉണ്ടോയെന്നത് സംശയമാണ്.

- Advertisement -
റോണോയുടെ കട്ട ഫാന്‍

റോണോയുടെ കട്ട ഫാന്‍

യുവരാജ് സിങ് നേരത്തെ മുതല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണ്. ക്ലബ്ബ് ഫുട്‌ബോളില്‍ റൊണാള്‍ഡോ ഓരോ ടീമിലേക്ക് മാറുമ്പോഴും യുവരാജ് പിന്തുണയോടെ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെ റൊണാള്‍ഡോയുടെ പ്രകടനങ്ങളെ അഭിനന്ദിക്കാനും മടികാട്ടാത്തയാളാണ് യുവി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുള്‍ഹാമിനെതിരേ 2-1ന്റെ ത്രില്ലിങ് ജയം നേടിയ മത്സരത്തെ അഭിനന്ദിച്ചും യുവി ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു.

- Advertisement -
റൊണാള്‍ഡോ മികച്ച ഫോമിലല്ല

റൊണാള്‍ഡോ മികച്ച ഫോമിലല്ല

ആധുനിക ക്രിക്കറ്റിലെ ഫുട്‌ബോള്‍ ഇതിഹാസമെന്ന് പറയുമ്പോഴും റൊണാള്‍ഡോയുടെ സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയ്ക്ക് പലപ്പോഴും ആദ്യ 11 സ്ഥാനം കിട്ടാറില്ല. പകരക്കാരന്റെ റോളിലെത്തുന്നതിലുള്ള അതൃപ്തി നേരത്തെ തന്നെ റൊണാള്‍ഡോ പങ്കുവെച്ചിരുന്നു. ക്ലബ്ബിനെതിരേ റൊണാള്‍ഡോ നല്‍കിയ അഭിമുഖം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇത് വലിയ വിവാദമായതോടെ യുണൈറ്റഡ് ടീം വിടാനുള്ള തയ്യാറെടുപ്പിലാണ് റൊണാള്‍ഡോ.

പോര്‍ച്ചുഗല്‍ ടീം

പോര്‍ച്ചുഗല്‍ ടീം

ഗോള്‍ കീപ്പര്‍മാര്‍: ഡിയേഗോ കോസ്റ്റം റൂയി പട്രീഷ്യോ, ഹോസെ സ, പ്രതിരോധ നിര: ജാവോ കാന്‍സലോ, ഡിയെഗോ ഡാലോറ്റ്, പെപ്പെ, റൂബന്‍ ഡിയാസ്, ഡാനിലോ പെരേര, അന്റോണിയോ സില്‍വ, നൂനോ മെന്‍ഡസ്, റാഫേല്‍ ഗുറേറോ. മധ്യനിര: വില്ല്യം, റൂബന്‍ നെവെസ്, പലീഞ്ഞ, ബ്രൂണോ ഫെര്‍ണാണ്ടസ്, വിറ്റീഞ്ഞ, ഒറ്റാവിയോ, മതേയുസ് ന്യൂനെസ്, ബെര്‍ണാഡോ സില്‍വ, ജാവോ മരിയോ. ആക്രമണ നിര: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ജാവോ ഫെലിക്‌സ്, റാഫേല്‍ ലിയോ, റിക്കാര്‍ഡോ ഹോര്‍ട്ട, ആന്ദ്രേ സില്‍വ, ഗോണ്‍സാലോ റാമോസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week