പുരോഗമനവും പുതിയ കാലത്തിന്റെ മൂല്യങ്ങളുമെല്ലാം പ്രസംഗിച്ചു നടക്കുമെങ്കിലും പലരും പ്രായോഗിക തലത്തില്‍ എത്തുമ്പോള്‍ ഒന്നു പിന്നോട്ടു വലിയും. അത്രയ്ക്ക് ബലമുള്ളതാണ്, നമ്മുടെയെല്ലാം ഉള്ളില്‍ വേരുറച്ചിരിക്കുന്ന യാഥാസ്ഥിതികത്വം. ജാതി, മതം, ജെന്‍ഡര്‍ ഇങ്ങനെ പല വിഷയങ്ങളിലും ഇതു പ്രകടമാണ്. പ്രസംഗം ഒന്ന് പ്രവൃത്തി വേറൊന്ന് എന്ന ആക്ഷേപം ഉയരുന്നതും ഇവിടെയാണ്.
സ്വവര്‍ഗ ലൈംഗികതയ്ക്ക്, യാഥാസ്ഥിതിക ചിന്തയുടെ കല്ലേറ് ഏറെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഏറെക്കാലം ഇതിനെ കുറ്റകൃത്യം എന്നു തന്നെ നമ്മുടെ നിയമ സംവിധാനങ്ങള്‍ വിലയിരുത്തി. ഇതൊരു ജീവിതാവസ്ഥയാണെന്ന് ഇന്ന് ആധുനിക സമൂഹം തിരിച്ചറിയുന്നുണ്ട്. പലരും മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയും മാറ്റിയെടുക്കാന്‍ നോക്കുകയും ചെയ്യുന്ന സ്വവര്‍ഗ ലൈംഗികതയെ തുറന്ന് അംഗീകരിക്കുകയാണ് ശ്രീജിത് വാവ എന്ന ഈ പിതാവ്.
മകള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്കൊപ്പം ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ ലോകത്തെ അറിയിക്കുകയാണ്, ശ്രീജിത്. ഈ ലെസ്ബിയന്‍സിന് നിങ്ങളുടെ കരുതല്‍ ഉണ്ടാവണമെന്നും ശ്രീജിത് കുറിപ്പില്‍ പറയുന്നു.
ശ്രീജിത് വാവയുടെ കുറിപ്പിനെ കൈയടിയോടെയാണ് സാമൂഹ്യ മാധ്യമങ്ങള്‍ വരവേറ്റത്. കുറിപ്പ്: കഴിഞ്ഞ എട്ടാം തിയതിഎന്റെ മകള്‍ രേഷ്മഅവള്‍ക്ക് ഇഷ്ട്ടപ്പെട്ട പെണ്ണ്ക്കുട്ടിയുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു(Sanjana)പുരോഗമന വാദം പറയാന്‍ എളുപ്പമാണ് ഞാന്‍ സന്തോഷവാനാണ്ഈ ലെസ്ബിയന്‍സിനോട് നിങ്ങളുടെ കരുതല്‍ ഉണ്ടാകണേ
https://www.facebook.com/sreejithvava.pv.1/posts/1060205401480447