CrimeKeralaNews

14-കാരിയെ മർദിച്ചും കളനാശിനി കുടിപ്പിച്ചും കൊല്ലാൻ ശ്രമിച്ച് പിതാവ്; ഗുരുതരാവസ്ഥയിൽ

കൊച്ചി: പ്രണയത്തിന്റെ പേരില്‍ പതിന്നാലുകാരിയായ വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ചും കളനാശിനി കുടിപ്പിച്ചും പിതാവ് കൊല്ലാന്‍ശ്രമിച്ചു. എറണാകുളം ആലങ്ങാടാണ് അതിദാരുണമായ സംഭവം.

മര്‍ദനമേറ്റും കളനാശിനി ഉള്ളില്‍ച്ചെന്നും അവശയായ പെണ്‍കുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍നിന്നുള്ളവിവരം. സംഭവത്തില്‍ 14-കാരിയുടെ പിതാവിനെ ആലുവ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

ഒക്ടോബര്‍ 29-നാണ് പെണ്‍കുട്ടിയെ പിതാവ് അതിക്രൂരമായി മര്‍ദിച്ചത്. സഹപാഠിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇക്കാര്യം അടുത്തിടെ വീട്ടിലറിയുകയും പിതാവ് വിലക്കിയിട്ടും പെണ്‍കുട്ടി പ്രണയബന്ധം തുടര്‍ന്നതുമാണ് ആക്രമണത്തിന് കാരണമായത്. കുട്ടിയെ കമ്പിവടി കൊണ്ട് തല്ലിച്ചതച്ച പിതാവ്, ഇതിനുപിന്നാലെയാണ് ബലംപ്രയോഗിച്ച് കളനാശിനിയും കുടിപ്പിച്ചത്.

കളനാശിനി ഉള്ളില്‍ച്ചെന്നതോടെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കളാണ് 14-കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പ്രാഥമികവിവരം. പെണ്‍കുട്ടിയുടെ ദേഹമാസകലം മര്‍ദനമേറ്റ പരിക്കുകളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker