മൃതദേഹങ്ങള്‍ക്കിടയില്‍ മകനെ തിരഞ്ഞ് പിതാവ്,ട്രെയിന്‍ ദുരന്തത്തിലെ കണ്ണീർ കാഴ്ച്ച

ഭുവനേശ്വര്‍: ഒഡിഷയിലെ ബാലാസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ കാണാതായ മകനെ മൃതദേഹങ്ങള്‍ക്കിടയില്‍ തിരഞ്ഞ് പിതാവ്. പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആരെയും കണ്ണീരണിയിക്കുന്നതാണ് ദൃശ്യങ്ങള്‍.

കോറമണ്ഡല്‍ എക്സ്പ്രസിലാണ് മകനുണ്ടായിരുന്നതെന്നും അപകടത്തിന് ശേഷം കാണാനില്ലെന്നും ഇയാള്‍ പറയുന്നു. മകനെ ഒരുപാട് തിരഞ്ഞു, പക്ഷേ കണ്ടെത്താനായില്ല. സുഖോയിലാണ് വീടെന്നും പൊലീസുകാരോട് അന്വേഷിച്ചിട്ട് ഫലമുണ്ടായില്ലെന്നും ഇയാള്‍ കണ്ണീരോടെ പറയുന്നു.

ഹാളില്‍ നിരത്തിയിട്ടിരിക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. ധൈര്യമായിരിക്കാനും മകന്‍ ജീവനോടെ തിരിച്ചെത്തുമെന്നും മാധ്യമപ്രവര്‍ത്തകന്‍ സമാധാനപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. 

ഇന്നലെ വൈകീട്ട് 6.55 നാണ് ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി.

ഈ പാളം തെറ്റിയ ബോഗികളിലേക്ക് 12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. ഇടിച്ചു കയറിയ കോറമാണ്ഡൽ എക്സ്പ്രസ്ന്റെ ബോഗികൾ മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News