CrimeKeralaNews

ഡി.എൻ.എ. വഴിത്തിരിവായി: മകളെ ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ

ചെന്നൈ:പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. തേനി ദേവദാനപ്പട്ടി സ്വദേശിയായ 48- കാരനാണ് അറസ്റ്റിലായത്. പെൺകുട്ടി ജന്മം നൽകിയ കുഞ്ഞ് സ്വന്തം അച്ഛന്റേതാണെന്ന് ഡി.എൻ.എ. പരിശോധനയിലാണ് സ്ഥിരീകരിച്ചത്.

തന്നെ ഗർഭിണിയാക്കിയെന്ന 17-കാരിയുടെ പരാതിയിൽ നേരത്തേ ഒരു യുവാവിനെ അറസ്റ്റുചെയ്തിരുന്നു. അയാൾ ജയിലിൽനിന്ന് ജാമ്യത്തിൽ പുറത്തിറങ്ങി നിരപരാധിത്വം തെളിയിക്കാൻ നടത്തിയ ശ്രമങ്ങളാണ് കേസിൽ വഴിത്തിരിവായത്.

ഡി.എൻ.എ. പരിശോധനയിൽ യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞു. ഭാര്യയുമായി വേർപിരിഞ്ഞുതാമസിക്കുന്ന 48-കാരന് 19 വയസ്സുള്ള മകനും 17-കാരിയായ മകളുമുണ്ട്. അവർ ദിണ്ടിക്കലിൽ അമ്മയ്ക്കൊപ്പമായിരുന്നു. ഈവർഷം ഫെബ്രുവരിയിൽ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പെൺകുട്ടി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.

അതേസമയം, 22-കാരനായ ഒരു ബന്ധു തന്നെ ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയെന്നായിരുന്നു പെൺകുട്ടി പരാതി നൽകിയത്. ഇതേത്തുടർന്ന് പോക്സോ നിയമപ്രകാരം യുവാവിനെ തേനി ഓൾ വുമൺ പോലീസ് അറസ്റ്റുചെയ്തു. എന്നാൽ, പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമം തുടങ്ങി. പോലീസും ഒപ്പംനിന്നു.

ഡി.എൻ.എ. പരിശോധനയിൽ യുവാവിന്റെ കുഞ്ഞല്ല എന്നുതെളിഞ്ഞതോടെ യഥാർഥകുറ്റവാളിയെ കണ്ടെത്താൻ വീണ്ടും അന്വേഷണം തുടങ്ങിയെന്ന് തേനി ഇൻസ്പെക്ടർ പി. ഉഷ സെൽവരാജ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയോട് വിവരം തിരക്കിയപ്പോൾ കഴിഞ്ഞവർഷം ഏതാനുംമാസം മകൾ അച്ഛനൊപ്പം താമസിച്ചതായി മനസ്സിലായി. തുടർന്ന്, പോലീസ് അച്ഛന്റെയും കുഞ്ഞിന്റെയും ഡി.എൻ.എ. പരിശോധിക്കുകയായിരുന്നു.

അറസ്റ്റിലായ 48-കാരനെ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാളുടെ പേരിൽ നിലവിൽ പോക്സോയുടെ ഒരു വകുപ്പുപ്രകാരം മാത്രമാണ് കേസെടുത്തതെന്നും കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും ഇൻസ്പെക്ടർ അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button