ലക്നൗ: അമ്മയുടെ അനുവാദത്തോടെ 15 വര്‍ഷമായി അച്ഛന് ബലാത്സംഗം ചെയ്യുന്നുവെന്ന പരാതിയുമായി 22കാരിയായ യുവതി. ലക്നൗവിന് സമീപത്തെ ചിന്‍ഹാട്ട് സ്വദേശിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
അമ്മയുടെ അനുവാദത്തോടെയായിരുന്നു പീഡനമെന്നും പലപ്പോഴും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അമ്മയാണ് അച്ഛന് നല്‍കിയിരുന്നതെന്നും പരാതിയില്‍ പറയുന്നു. തന്റെ ഇളയ സഹോദരിയെയും പീഡിപ്പിച്ചതോടെയാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്. 44കാരനായ പിതാവിനെതിരെ പോലീസ് പോക്സോ പ്രകാരം കേസെടുത്തു. പെണ്‍കുട്ടികളുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനും സഹായിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടികളുടെ അച്ഛന് ഒളിവിലാണ്. പെണ്‍കുട്ടികള്‍ മജിസ്ട്രറ്റിന് മുന്നില്‍ രഹസ്യമൊഴി നല്കി.
മൂത്ത പെണ്‍കുട്ടി എന്‍ജിഒയെ സമീപിച്ചതിനെ തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികളെ വീട്ടില്‍നിന്ന് രക്ഷപ്പെടുത്തിയത്. ഇവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.തന്നെ ആറാം വയസ്സുമുതല്‍ അച്ഛന് ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി എന്‍ജിഒ അംഗങ്ങളോട് പറഞ്ഞു.