കോഴിക്കോട്: ബാലുശേരിയില്‍ അമ്മയെ മര്‍ദ്ദിക്കുന്നത് തടഞ്ഞ പതിനേഴുകാരനെ പിതാവ് കൊലപ്പെടുത്തി. അരയിടത്ത് വയല്‍ അലനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അച്ഛന്‍ വേണുവിനെ പോലീസ് അറസ്റ്റുചെയ്തു.
കൊലപാതകം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: പതിവായി മദ്യപിച്ചാണ് വേണു വീട്ടിലെത്തുന്നത്. ഇന്നലെ മദ്യലഹരിയില്‍ വീട്ടിലെത്തിയ വേണുവും ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായി. ഇത് തടയാന്‍ എത്തിയ അലനെ വേണു പിടിച്ചുതളളുകയായിരുന്നു.
തള്ളലിന്റെ ശക്തിയില്‍ അലന്‍ ഭിത്തിയില്‍ തലയിടിച്ചുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ആഘാതമായിരുന്നു മരണകാരണം എന്നാണ് റിപ്പോര്‍ട്ട്.
അലന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News