പാലക്കാട്: പാലക്കാട്ട് പുതുക്കാട്ട് അച്ഛന് മകനെ കൊലപ്പെടുത്തി. കടുവാക്കുഴി ജോസിന്റെ മകന് ജിബിന്‍(29) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് മകനെ ജോസ് കൊലപ്പെടുത്തിയതെന്നാണ് നിഗമനം.
ഇന്ന് പുലര്‍ച്ചെയോടെയാണ് കൊലപാതകം നടന്നത്. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പോലീസ് പറഞ്ഞു. ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ചാക്കോച്ചന് ജിബിനെ കൊന്നത്.
ഇരുവരും കൂലിപ്പണിക്കാരാണ്. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇരുവരുടെയും ഭാര്യമാര്‍ പിണങ്ങിക്കഴിയുകയാണ്. ഇവര്‍ തമ്മില്‍ വഴക്ക് ഉണ്ടാവാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News