ജയ്പുര്‍: വിവാഹം കഴിഞ്ഞ് കാമുകനൊപ്പം ഒളിച്ചോടിപ്പോയ മകളെ പിതാവ് കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. പിങ്ക(19) ആണ് മരിച്ചത്. സംഭവത്തില്‍ പിതാവ് ശങ്കര്‍ ലാല്‍ സൈനി(50) പോലീസില്‍ കീഴടങ്ങി. ഇയാള്‍ കുറ്റം സമ്മതിച്ചു.
ഫെബ്രുവരി 16നാണ് പിങ്കിയുടെ വിവാഹം നടന്നത്. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു പിങ്കി സ്വന്തം ഭവനത്തിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് ഫെബ്രുവരി 21ന് പിങ്കി കാമുകന് റോഷനൊപ്പം ഒളിച്ചോടുകയായിരുന്നു.
പിന്നീട് ബന്ധുക്കള്‍ പിങ്കിയെ സ്വന്തം വീട്ടിലേക്ക് മടക്കിക്കൊണ്ടു വന്നു. എന്നാല്‍ വീട്ടിലെത്തിയ മകളെ കോപാകുലനായ ശങ്കര്‍ ലാല്‍ കൊലപ്പെടുത്തുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News