പുണെ: പണം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃപിതാവും പീഡിപ്പിക്കുന്നതായും മന്ത്രവാദത്തിന്റെ ഭാഗമായി കോഴിയുടെ രക്തം കുടിക്കാൻ നിർബന്ധിച്ചുവെന്നും പരാതിയുമായി യുവതി. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. സ്വയം പ്രഖ്യാപിത ആൾ ദൈവത്തിന്റെ നിർദേശ പ്രകാരം കോഴിയുടെ ചോര കുടിക്കാൻ നിർബന്ധിച്ചുവെന്നും ഭർതൃപിതാവ് ലൈംഗികമായി ഉപദ്രവിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പരാതിയെ തുടർന്ന് ഭർത്താവിനെയും ഭർതൃപിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവിന് ലൈംഗിക ശേഷിയില്ലെന്നകാര്യം വിവാഹത്തിന് മുമ്പ് മറച്ചുവെച്ചതായും യുവതി പരാതിയിൽ ആരോപിച്ചു. ഇക്കാര്യം കുടുംബത്തോട് പറഞ്ഞപ്പോൾ ഭർത്താവിന്റെ പിതാവ് മർദ്ദിച്ചതായും ലൈംഗീകമായി ഉപദ്രവിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. 2018 മുതൽ ഭർതൃപിതാവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും യുവതി ആരോപിച്ചു.
2018 ഡിസംബറിനും 2021 ജൂണിനും ഇടയിൽ വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെട്ട് പ്രതികൾ യുവതിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. മന്ത്രവാദ ക്രിയകൾ നടത്തിയ പ്രതികൾ കോഴിയുടെ രക്തം കുടിക്കാൻ യുവതിയെ നിർബന്ധിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. എന്നാൽ 2018ൽ വിവാഹിതരായ ദമ്പതികൾ കഴിഞ്ഞ നാല് മാസമായി പിരിഞ്ഞു താമസിക്കുകയായിരുന്നുവെന്ന് പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
33 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 498(എ), 354 (എ), 323, 504, 506, 34 വകുപ്പുകൾ പ്രകാരം ഭർത്താവ്, ഭർതൃപിതാവ്, ഭർതൃമാതാവ് എന്നിവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ മഹാരാഷ്ട്രയിലെ മന്ത്രവാദ വിരുദ്ധ നിയമ പ്രകാരമുള്ള വകുപ്പുകളും പോലീസ്