ഭാര്യ കാമുകനൊപ്പം പോയി; കുഞ്ഞിനെ കാണാന്‍ ചെന്ന യുവാവിനെ ഭാര്യാപിതാവ് ഇരുമ്പ് വടിയെറിഞ്ഞ് പല്ലുപൊഴിച്ചു;58 കാരൻ അറസ്റ്റിൽ

ആലപ്പുഴ: യുവാവിനെ ഇരുമ്ബുവടിയെറിഞ്ഞു പരിക്കേല്‍പ്പിച്ച ഭാര്യാപിതാവ് അറസ്റ്റില്‍. പള്ളിക്കല്‍ നടുവിലേമുറി കോയിക്കല്‍ മീനത്തേതില്‍ രാജ്‌മോഹനെ (32) ആക്രമിച്ച കേസിലാണ് ഭരണിക്കാവ് കണ്ടൻകരവിളയില്‍ വീട്ടില്‍ വിജയനെ(58) കുറത്തികാട് പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 6.45 ഓടെയാണ് തന്റെ കുഞ്ഞിനെ കാണാനെത്തിയ രാജ്മോഹനെ ഭാര്യാ പിതാവ് വിജയൻ ഇരുമ്ബ് വടി എറിഞ്ഞ് പരിക്കേല്‍പ്പിച്ചത്.

നാലുവര്‍ഷമായി രാജ് മോഹൻ ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇയാളുടെ ഭാര്യ കഴിഞ്ഞദിവസം കുട്ടിയെ ഭരണിക്കാവിലുള്ള കുടുംബവീട്ടില്‍ കൊണ്ടാക്കി മറ്റൊരാളോടൊപ്പം പോയിരുന്നു. കുട്ടിയെക്കാണാൻ വീട്ടില്‍ച്ചെന്നപ്പോള്‍ വാക്കുതര്‍ക്കമുണ്ടാകുകയും രാജ്‌മോഹന്റെ മുഖത്തേക്ക്‌ വിജയൻ കമ്ബിവടി എറിയുകയുമായിരുന്നു.

ഇയാളുടെ പല്ലുകള്‍ ഇളകിപ്പോകുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. കുറത്തികാട് സ്‌റ്റേഷൻ ഹൗസ് ഓഫീസര്‍ പി.കെ. മോഹിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News