നെടുമ്പാശേരി: വിദേശത്തുനിന്നു അവധിക്ക് എത്തിയ മകനെ സ്വീകരിക്കാൻ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പിതാവ് കുഴഞ്ഞു വീണു മരിച്ചു. ചാവക്കാട് പാവറട്ടി സ്വദേശി വെൺമടത്തായിൽ വീട്ടിൽ എൻ.കെ. കുഞ്ഞാണ് (65) മരിച്ചത്.
ഇന്നു പുലർച്ചെ ബഹറൈനിൽനിന്ന് എത്തിയ മകൻ ഷിഹാബിനെ സ്വീകരിക്കാൻ കുടുംബാംഗങ്ങളോടൊപ്പം വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇദ്ദേഹം.
വിമാനത്തിൽനിന്ന് ഇറങ്ങി പരിശോധനകൾ പൂർത്തിയാക്കിയ ശേഷം അന്താരാഷ്ട്ര ടെർമിനലിനു പുറത്തെത്തിയ ഷിഹാബുമായി ആലിംഗനം ചെയ്തു സന്തോഷം പങ്കിടുന്നതിനിടയിൽ പെട്ടെന്നു ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം താമസിയാതെ മരണമടയുകയായിരുന്നു. ബഷീറയാണ് ഭാര്യ. മറ്റൊരു മകൻ ഷുഹൈബ്.