KeralaNews

കൊച്ചിയിൽ വിമാനത്താവളത്തിൽ മകനെ സ്വീകരിക്കുന്നതിനിടയിൽ പിതാവ് കുഴഞ്ഞുവീണു മരിച്ചു

നെ​ടു​മ്പാ​ശേ​രി: വി​ദേ​ശ​ത്തു​നി​ന്നു അവധിക്ക് എത്തിയ മ​ക​നെ സ്വീ​ക​രി​ക്കാ​ൻ നെ​ടു​ന്പാ​ശേ​രി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പി​താ​വ് കു​ഴ​ഞ്ഞു​ വീണു മ​രി​ച്ചു. ചാ​വ​ക്കാ​ട് പാ​വ​റ​ട്ടി സ്വ​ദേ​ശി വെ​ൺ​മ​ട​ത്താ​യി​ൽ വീ​ട്ടി​ൽ എ​ൻ.​കെ. കു​ഞ്ഞാ​ണ് (65) മ​രിച്ചത്.

ഇ​ന്നു പു​ല​ർ​ച്ചെ ബ​ഹ​റൈ​നി​ൽ​നി​ന്ന് എ​ത്തി​യ മ​ക​ൻ ഷി​ഹാ​ബി​നെ സ്വീ​ക​രി​ക്കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം.

വിമാനത്തിൽനിന്ന് ഇറങ്ങി പരിശോധനകൾ പൂർത്തിയാക്കിയ ശേഷം അന്താരാഷ്ട്ര ടെർമിനലിനു പുറത്തെത്തിയ ഷിഹാബുമായി ആലിംഗനം ചെയ്തു സന്തോഷം പങ്കിടുന്നതിനിടയിൽ പെട്ടെന്നു ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ഉ​ട​നെ അ​ങ്ക​മാ​ലി എ​ൽ.​എ​ഫ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​ധി​കം താ​മ​സി​യാ​തെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ബ​ഷീ​റ​യാ​ണ് ഭാ​ര്യ. മ​റ്റൊ​രു മ​ക​ൻ ഷു​ഹൈ​ബ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button