28.4 C
Kottayam
Saturday, June 6, 2026

അച്ഛന് മദ്യം നല്‍കി നിരന്തരം പീഡിപ്പിച്ചു; 16 കാരി എട്ടുമാസം ഗര്‍ഭിണി, മൂന്നു പേര്‍ അറസ്റ്റില്‍

Must read

പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവിന് മദ്യം നല്‍കി ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ട് യുവാക്കള്‍ ഉള്‍പ്പെടെയാണ് പെണ്‍കുട്ടിയെ നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ജയകൃഷ്ണന്‍, രാമകണ്ണന്‍, കണ്ണന്‍ ദാസന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്ത് സ്‌കുളുകള്‍ അടച്ചിട്ടതോടെ പെണ്‍കുട്ടി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. ഈ സമയത്താണ് ലൈംഗിക അതിക്രമത്തിന് കുട്ടി ഇരയായത്.

ഇതിനിടെ വയറുവേദനയ്ക്ക് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വിഷയം ചൈല്‍ഡ് ലൈനിനേയും പോലീസിനേയും അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി ജയകൃഷ്ണന്റെ പേര് മാത്രമാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്.

തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കഴിഞ്ഞ ദിവസമാണ് കൂടുതല്‍ പ്രതികളുടെ പേരുകള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് കോളനിവാസികളായ രണ്ടുപേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കൊല്ലം ജില്ലയില്‍ ഒരു കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ മറ്റുചിലര്‍ കൂടി പീഡിപ്പിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണത്തിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week