പാലക്കാട്: പാലക്കാട് നെന്മാറയില് മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛന് ആത്മഹത്യ ചെയ്തു. നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകന് മുകുന്ദനെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഇന്ന് രാവിലെ വീടിന് പുറത്ത് ആളുകളെ കാണാതിരുന്നതോടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും മരിച്ച നിലയില്‍ കണ്ടത്.
മുകുന്ദനെ വെട്ടിയ ബാലകൃഷ്ണന് മരണം ഉറപ്പാക്കിയ ശേഷമാണ് തൂങ്ങി മരിച്ചത്. കടുന്ന പ്രമേഹ രോഗിയായ മകനെ നോക്കാനുള്ള ബുദ്ധിമുട്ടിലാണ് ബാലകൃഷ്ണന് ഇത്തരമൊരു പാതകം ചെയ്തതെന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്.
പ്രമേഹ ബാധിതനായ മുകുന്ദന് കാലിലും മറ്റും വൃണങ്ങളുണ്ടായിരുന്നു. ബാലകൃഷ്ണന്റെ ഭാര്യ നേരത്തെ മരിച്ചതാണ്. 65-കാരനായ തനിക്ക് മകനെ നോക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ബാലകൃഷ്ണന് ബന്ധുക്കളോടും മറ്റും പറഞ്ഞിരുന്നു.
സംഭവത്തില്‍ നെന്മാറ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.