കൊല്ലം: രോഗിയായ അമ്മയെ മര്‍ദിക്കുന്നത് തടഞ്ഞ പതിനൊന്നു വയസുകാരനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച പിതാവ് പിടിയില്‍. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൈനാഗപ്പള്ളി സ്വദേശി റഷീദാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. അമ്മയുടെ പരാതിയില്‍ റഷീദി(37)നെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയെ ശാസ്താം കോട്ട മുന്‍സിഫല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ തലയില്‍ നാല് തുന്നലുകളുണ്ട്. അടിയും വഴക്കും പതിവാക്കിയ ഇയാളെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് താക്കീത് നല്‍കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News