തിരുവനന്തപുരം: മകന് പതിവായി കഞ്ചാവും മദ്യവും നല്‍കി സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. നിരവധി ലഹരി കേസുകളില്‍ പ്രതിയായ വിജിന്‍ വിക്ടറിനെ കുത്തിയ കേസില്‍ കരിക്കകം പുതുവല്‍ പുത്തന്‍വീട്ടില്‍ സതീഷ്‌കുമാറിനെ (64) പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് കരിക്കകം റെയില്‍വേ പാലത്തിനു സമീപത്തു വച്ചാണ് ആക്രമണം.
സതീഷ് കുമാറിന്റെ കുത്തേറ്റ കടകംപള്ളി ടൈറ്റാനിയം ജെയിന്‍ നിവാസില്‍ വിജിന്‍ വിക്ടര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിജിനെ പലവട്ടം സതീഷ്‌കുമാര്‍ വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പേട്ട പൊലീസ് സ്റ്റേഷനില്‍ നിരവധി ലഹരി, അടിപിടിക്കേസുകളില്‍ പ്രതിയാണ് വിജിന്‍.
Thiruvananthapuram: Police arrested 64-year-old Satheesh Kumar for allegedly inciting his son to attempt to murder a friend by regularly providing him with ganja and alcohol. The incident occurred near the Karikkakom railway bridge on Saturday evening, where Satheesh Kumar and his son attacked Vijin Victory, a youth with several prior drug-related cases. While Satheesh Kumar is in custody, police have intensified the search for his son. The investigation revealed that a rivalry within the drug mafia led to the violent encounter.


