കാസര്‍കോട്: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പിതാവ് അറസ്റ്റില്‍. 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് പിതാവായ 45-കാരനെ പോലീസ് അറസ്റ്റ്‌ചെയ്തത്. കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പീഡിപ്പിച്ചത് പിതാവ് ആണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
നടുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് 13-കാരി ഗര്‍ഭിണിയാണെന്ന് മനസിലായത്. ഇതോടെ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്നാണ് പീഡിപ്പിച്ചത് പിതാവാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. മാസങ്ങള്‍ക്ക് മുന്‍പാണ് പിതാവ് പീഡിപ്പിച്ചതെന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിനാലാണ് വിവരം പുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


