മറയൂര്‍: ആറു വയസ്സുകാരിയെ ഒന്നരവര്‍ഷത്തോളം അച്ഛനും അമ്മാവനും ചേര്‍ന്ന് പീഡിപ്പിച്ചെന്ന കേസില്‍ അച്ഛന്‍ അറസ്റ്റില്‍. മൂന്നാര്‍ സ്വദേശിയായ 42-കാരനാണ് പിടിയിലായത്. മറയൂര്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം.
കുട്ടിയുടെ അമ്മാവനെ പോലീസ് തിരഞ്ഞു വരികയാണ്. ഒരേ വീട്ടില്‍ താമസിക്കവെ കുട്ടിക്ക് നാലര വയസ്സ് പ്രായമായപ്പോള്‍ മുതല്‍ അച്ഛനും അമ്മാവനും കൂടി പലതവണ ലൈംഗീകമായി പീഡിപ്പിച്ചു. ഇവരുടെ ശല്യം കാരണം കുട്ടിയെ അമ്മ ബാലഭവനിലാക്കി. അവധി ദിവസങ്ങളിലും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നില്ല. ബാലഭവന്‍ അധികൃതര്‍ അമ്മയെ വരുത്തി കാര്യംതിരക്കി. പ്രശ്നങ്ങള്‍ അമ്മ അധികൃതരോട് പറഞ്ഞു. അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിച്ചു. തുടര്‍ന്ന് മൂന്നാര്‍ ഡിവൈ.എസ്.പി കെ.ആര്‍. മനോജിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് അമ്മാവനും പീഡിപ്പിച്ചതായി തെളിഞ്ഞത്. ആരോഗ്യപരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. മറയൂര്‍ ഇന്‍സ്പെക്ടര്‍ പി.ടി. ബിജോയ്, എസ്.ഐ. ബജിത് ലാല്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിവരുന്നത്. അച്ഛനെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
കൊല്ലം ചാത്തന്നൂരില്‍ അമ്മയെ ക്രൂരമായി ദേഹോപദ്രവമേല്‍പ്പിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ചാത്തന്നൂര്‍ ഇടനാട് കോഷ്ണക്കാവ് സ്വദേശി സിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ആറു വയസുള്ള തന്റെ മകനും സ്വന്തം അമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞ ഒരു വര്‍ഷമായി സിജുവിന്റെ താമസം. മേസ്തിരിപ്പണിക്കാരനായ സിജു സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി അമ്മയോട് വഴക്കുണ്ടാക്കുമായിരുന്നു.
ജോലിയില്ലാത്ത ദിവസങ്ങളില്‍ അമ്മയോട് പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ അവിടെ നിന്നും തിരിച്ചെത്തിയ സിജു വീണ്ടും മദ്യപാനം തുടങ്ങുകയും അമ്മയെ വീണ്ടും ആക്രമിക്കാന്‍ തുടങ്ങി.
കഴിഞ്ഞ ദിവസം അമ്മയെ അടിച്ച് താഴെയിടുകയും തറയിലിട്ട് വലിച്ചിഴക്കുകയും ചവിട്ടുകയും മാരകമായിചവിട്ടുകയും ചെയ്തു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ അമ്മ ഓടി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് സിജുവിനെ അറസ്റ്റ് ചെയ്ത് വധശ്രമത്തിന് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന മുന്നംഗ ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. കടവന്ത്രയിലും എളമക്കരയിലുമായി രണ്ടുദിവസത്തിനുള്ളില്‍ അഞ്ച് വീടുകളിലാണ് ഇവര്‍ മോഷണം നടത്തിയത്. വിമാനത്തില്‍ കേരളത്തിലെത്തിയ വൈറ്റ് കോളര്‍ മോഷ്ടാക്കളാണ് പിടിയിലായതെന്ന് കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്.
ഉത്തരഖണ്ഡ് സ്വദേശി മിന്റു വിശ്വാസ്, ഉത്തര്‍ പ്രദേശ് സ്വദേശികളായ ഹരിചന്ദ്ര, ചന്ദ്ര ബെന്‍ എന്നിവരാണ് പിടിയിലായത്.അടഞ്ഞു കിടക്കുന്ന ആഡംബര വീടുകളാണ് സംഘം ലക്ഷ്യമിട്ടത്. നല്ല വേഷം ധരിച്ച് നടന്നെത്തുന്ന യുവാക്കള്‍ ഏറെ നേരം നിരീക്ഷിച്ച ശേഷമാണ് വീട് കുത്തിത്തുറക്കുന്നത്. ഇരുമ്പ് ചുറ്റികയാണ് പ്രധാന ആയുധം. കടവന്ത്ര ജവഹര്‍ നഗരിലെ കുര്യന്‍ റോക്കിയുടെ വീട്ടില്‍ നിന്ന് വെള്ളിയാഴ്ച്ച വജ്രാഭരണമടക്കം 8 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയി. എളമക്കര കീര്‍ത്തി നഗറില്‍ ഒറ്റക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടില്‍കയറി മുന്നു പവന്‍ സ്വര്‍ണ്ണവും 8500 രൂപയും കവര്‍ന്നു. കടവന്ത്ര , പാലാരിവട്ടം, എറണാകുളം നോര്‍ത്ത് എളമക്കര എന്നീ സ്റ്റേ,നുകളിലായി അഞ്ച് കേസുകളാണ് നിലവിലുള്ളത്.
നോര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് വജ്രാഭരണങ്ങളും, 20 പവന്‍ സ്വര്‍ണവും, 411 ഡോളറും, നാല് മൊബൈല്‍ ഫോണും രണ്ട് വാച്ചുകളും കണ്ടെടുത്തു. ഫെബ്രുവരിയിലും ഇവരില്‍ ചിലര്‍ കേരളത്തില്‍ വിമാന മാര്‍ഗ്ഗം എത്തിയതായി അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. മുന്‍പ് നടന്ന മോഷണങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്.