വിഴിഞ്ഞം: ഒന്നര വയസുള്ള കുഞ്ഞിന്റെ കാലില്‍ ഇസ്തിരിപ്പെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേല്പിച്ച സംഭവത്തില്‍ പിതാവിനെ അറസ്റ്റുചെയ്തു. മുല്ലൂര്‍ കുഴിവിളാകം കോളനിയില്‍ അഗസ്റ്റിനെയാണ് (31) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. ഇടതുകാലില്‍ ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
മദ്യപാനിയായ പ്രതിയും ഭാര്യയുമായുള്ള വഴക്കിനിടെയാണ് കുഞ്ഞിനെ പൊള്ളലേല്പിച്ചതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. എല്ലാ ദിവസവും അമ്മൂമ്മയുടെ വീട്ടില്‍ കൊണ്ടുവരുന്ന കുഞ്ഞിനെ നാലുദിവസമായി കൊണ്ടുചെല്ലാതെ മകള്‍ മാത്രം ഒറ്റയ്ക്ക് ചെന്നത് ശ്രദ്ധിച്ച അമ്മൂമ്മ തിങ്കളാഴ്ച മുല്ലൂരിലെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിന്റെ കാലിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് കാര്യം അന്വേഷിച്ചപ്പോള്‍ അഞ്ചുവയസുള്ള മൂത്തമകന് ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേല്പിച്ചെന്ന് പറഞ്ഞതില്‍ സംശയം തോന്നിയ അമ്മൂമ്മ പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് മൂത്തമകന് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതിലൂടെയാണ് കുട്ടിയുടെ പിതാവാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആരെങ്കിലും ചോദിച്ചാല്‍ മൂത്ത മകനോട് കുറ്റം ഏല്ക്കാന് പിതാവ് നിര്‍ബന്ധിച്ചതായും പൊലീസ് പറഞ്ഞു.
കുറച്ചുദിവസം മുമ്ബ് കുഞ്ഞിന്റെ നെഞ്ചില്‍ സ്പൂണ്‍ ഉപയോഗിച്ച് പൊള്ളലേല്പിച്ച സംഭവവുമുണ്ടായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. മൂന്നുവര്‍ഷം മുമ്ബ് മുല്ലൂരില്‍ ഗാനമേളയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളാണ് അഗസ്റ്റിനെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.