NationalNews

ഡോക്ടര്‍മാരായ അച്ഛനും മകനും കൊവിഡ് ബാധിച്ച് മരിച്ചു; മഹാരാഷ്ട്രയില്‍ സ്ഥിതി സങ്കീര്‍ണം

കല്യാണ്‍: മഹാരാഷ്ട്രയില്‍ കൊവിഡ് സംഹാര താണ്ഡവമാടുന്നു. ക്ലിനിക് ഉടമകളും ഡോക്ടര്‍മാരുമായ അച്ഛനും മകനും കൊവിഡ് ബാധിച്ച് മരിച്ചത് മഹാരാഷ്ട്രയുടെ ദാരുണാവസ്ഥ വെളിവാക്കുന്നു. മഹാരാഷ്ട്രയിലെ കല്യാണിലാണ് ഡോക്ടര്‍മാരായ അച്ഛനും മകനും മരിച്ചത്.

ഡോ. നാഗേന്ദ്ര മിശ്ര (58), മകന്‍ ഡോ. സൂരജ് മിശ്ര (28) എന്നിവരാണ് മരിച്ചത്. നാഗേന്ദ്രയുടെ ജന്മദിനമായ വെള്ളിയാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ ഇവര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇരുവരും കോവിഡ് രോഗികളെയടക്കം ചികിത്സിച്ചിരുന്നതായാണ് വിവരം. കഴിഞ്ഞ നവംബറിലാണ് സൂരജ് വിവാഹിതനായത്. സൂരജിന്റെ സഹോദരനും ഡോക്ടറാണ്.

രോഗം മുര്‍ച്ഛിച്ച ഡോ. നാഗേന്ദ്രയെ താനെയിലെ വേദാന്ത് ആശുപത്രിയിലും മകന്‍ സൂരജിനെ ഗോരേഗാവിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇവരുടെ കുടുംബാംഗങ്ങള്‍ മുഴുവന്‍ കോവിഡ് ബാധിതരാണ്. ഗുരുതരാവസ്ഥയിലായ നാഗേന്ദ്ര മിശ്രയുടെ ഭാര്യ വസായിയിലെ ആശുപത്രിയിലാണുള്ളത്.

തിത്വാലയ്ക്കടുത്തുള്ള ഖദാവലിയില്‍ ക്ലിനിക്ക് നടത്തുകയാണ് ഡോ. നാഗേന്ദ്ര മിശ്ര. മകന്‍ സൂരജ് ഭിവണ്ടിയിലെ ബാപ്ഗാവിലാണ് ക്ലിനിക് നടത്തുന്നത്. കല്യാണ്‍ ഗാന്ധാരി പ്രദേശത്താണ് കുടുംബം താമസിച്ചിരുന്നത്. കോവിഡിന്റെ രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയയില്‍ ഗുരുതര രോഗികള്‍ക്ക് പോലും ആശുപത്രിയില്‍ കിടക്കകള്‍ ലഭ്യമല്ലാത്ത അവസ്ഥയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button