KeralaNews

കോട്ടയത്ത് മകന്റെ ദേഹത്ത് പിതാവ് ആസിഡ് ഒഴിച്ചു

കോട്ടയം: പാലായില്‍ മകന്റെ ദേഹത്ത് പിതാവ് ആസിഡ് ഒഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേല്‍ ഷിനുവിനാണ് പൊള്ളലേറ്റത്. കുടുംബകലഹത്തെ തുടര്‍ന്നാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പിതാവ് ഗോപാലകൃഷ്ണന്‍ ചെട്ടിയാരും മകന്‍ ഷിനുവും തമ്മില്‍ കുടുംബ കലഹം പതിവായിരുന്നു. ഇത് കഴിഞ്ഞ ദിവസവും തുടര്‍ന്നു. വഴക്കിന് ശേഷം കിടന്നുറങ്ങുകയായിരുന്ന ഷിനുവിന്റെ ദേഹത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ ഒഴിക്കുകയായിരുന്നു.

ഉടന്‍ തന്നെ ഷിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഷിനു ഗുരുതരാവസ്ഥയിലാണ്. ഗോപാലകൃഷ്ണന്‍ ചെട്ടിയാരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button