InternationalNews

മാസപ്പിറവി ദൃശ്യമായി; സൗദി അറേബ്യയിൽ നാളെ വ്രതാരംഭം

റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതോടെ റമസാൻ വ്രതത്തിന് തിങ്കളാഴ്ച്ച തുടക്കമാകും. മാസപ്പിറവി ദൃശ്യമായതോടെ മാർച്ച് 11 തിങ്കളാഴ്ച്ച റമസാന്‍ ഒന്നായിരിക്കുമെന്ന് സൗദി സുപ്രിംകോടതിയും റോയല്‍ കോര്‍ട്ടും പ്രഖ്യാപിച്ചു.

റിയാദ് പ്രവിശ്യയിലെ ഹോത്താസുദൈര്‍, തുമൈര്‍ എന്നിവിടങ്ങളിലാണ് റമസാൻ മാസപ്പിറവി ദൃശ്യമായത്. നേരത്തെ വിശുദ്ധ റമസാൻ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.

രാജ്യത്തെന നിരീക്ഷണ കേന്ദ്രങ്ങളിൽ മികച്ച സൗകര്യങ്ങളാണ് അധികൃതർ ഈ വർഷം ഏർപ്പെടുത്തിയിരുന്നത്..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button