FeaturedNationalNews

തിങ്കളാഴ്ച മുതല്‍ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം; ഇല്ലെങ്കില്‍ കനത്ത പിഴ

ദില്ലി: രാജ്യത്ത് ഫെബ്രുവരി 15 തിങ്കളാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നു. കൊവിഡ് ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ നീട്ടിവച്ച നിര്‍ബന്ധമാക്കാല്‍ തിങ്കളാഴ്ചയോടെ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ കടക്കാന്‍ ഇനി ഫാസ്ടാഗ് നിര്‍ബന്ധമാക്കും. അല്ലാത്ത പക്ഷം കനത്ത പിഴയാണ് അടയ്‌ക്കേണ്ടി വരിക

രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളെ ഡിജിറ്റല്‍ വത്കരിക്കുന്നതിന്റെ ഭാഗമായാണ് ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. കൊവിഡ് ഉള്‍പ്പടെയുള്ള കാരണങ്ങളെ തുടര്‍ന്നാണ് ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് വൈകിയത്. നേരത്തെ ഈ വര്‍ഷം ജനുവരി ഒന്നിന് മുതല്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് പിന്നീട് ഫെബ്രുവരി 15 വരെ നീട്ടുകയായിരുന്നു.

ദേശീയ പാതകളില്‍ നിന്ന് ഈടാക്കുന്ന ടോളുകളില്‍ 80 ശതമാനവും ഫാസ്ടാഗ് വഴിയാണ്. ഫാസ്ടാഗ് ഉള്ള വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ നിര്‍ത്താതെ വാഹനവുമായി മുന്നോട്ടുപോകാം. വാഹനത്തിന്റെ മുന്‍വശത്തെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കുന്ന സ്റ്റിക്കര്‍ അല്ലെങ്കില്‍ ടാഗാണ് ഫാസ്ടാഗ്. ഇത് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസ കടന്നുപോയാല്‍ ആവശ്യമായ തുക ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗ് ലിങ്ക് ചെയ്ത പ്രീപ്പെയ്ഡ് തുകയില്‍ നിന്നോ ഓട്ടോമാറ്റിക്കായി ടോള്‍ ഇനത്തിലേക്ക് പോകും.,/p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button